കാഞ്ഞങ്ങാട്: കുവൈത്ത് കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി,പി പി നസീമ ടീച്ചർ സ്മാരക എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ് കുവൈറ്റ് കെഎംസിസി മെമ്പർ മാരുടെ മക്കൾക്ക് സമ്മാനിച്ചു .
കാഞ്ഞങ്ങാട്ട് നടന്ന ചടങ്ങ് എ.കെ.എം. അഷ്‌റഫ്എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
കുവൈത്ത് കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് പി.എ. നാസർ അധ്യക്ഷത വഹിച്ചു. മണ്ഡലം ലീഗ് പ്രസിഡന്റ് ബഷീർ വെള്ളിക്കോത്ത് അവാർഡ് വിതരണം ചെയ്തു .
വിദ്യാഭ്യാസ സാമൂഹ്യ രാഷ്ട്രീയ മേഖലയിൽ നിസ്വാർത്ഥ സേവനങ്ങൾ കാഴ്ചവെച്ച അകാലത്തിൽ മരണപ്പെട്ട വനിതാ ലീഗ് സംസ്ഥാന ട്രഷററും കെ.എ.ടി.എഫ് സംസ്ഥാന ചെയർപേഴ്സണും ആയിരുന്ന പി. പി നസീമ ടീച്ചറുടെ സ്മരണയെ ആദരിക്കുന്നതിനും പുതിയ തലമുറയെ അറിവിന്റെ വഴിയിലേക്ക് പ്രചോദിപ്പിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന അവാർഡ് പദ്ധതിയെ എം എൽ എ അഭിനന്ദിച്ചു. പ്രവാസികളുടെ സാമൂഹിക പ്രതിബദ്ധതയുടെ മികച്ച മാതൃകയാണ് കുവൈത്ത് കെഎംസിസിയെന്നും, വിദ്യാഭ്യാസം, ജീവകാരുണ്യം, ചികിത്സ, ദുരിതാശ്വാസം തുടങ്ങി വിവിധ മേഖലകളിൽ സംഘടന നടത്തുന്ന സേവന പ്രവർത്തനങ്ങൾ സമൂഹത്തിന് വലിയ കരുത്താണെണു അദ്ദേഹം പറഞ്ഞു.
വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷ ഫർസാന ,മണ്ഡലം സെക്രട്ടറി കരീം ചിത്താരി , കുവൈത്ത് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം, കുവൈത്ത് കെഎംസിസി കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത് .ജില്ലാ നേതാക്കളായ അബ്ദു കടവത്ത്. മുത്തലിബ് തെക്കേക്കാട്
മണ്ഡലം ലീഗ് സെക്രട്ടറി കെ.കെ ബദ്റു, ട്രഷറർ സി കെ റഹ്മത്തുള്ള, പാലക്കി കുഞ്ഞഹ്‌മദ് ഹാജി,
കുവൈറ്റ് സി എച് സെന്റർ ചെയർമാൻ ഖാലിദ് കൂളിയങ്കാൽ. കെ ഇ എ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി സി എച്ച്,. ഡോക്ടർ. അബൂബക്കർ കുറ്റിക്കോൽ പ്രസംഗിച്ചു.
കെ എം സി സി ഭാരവാഹികളായ മുഹമ്മദ് മണിക്കോത്ത്,മുഹമ്മദ് കുഞി ആവിക്കൽ, ഇഖ്ബാൽ കുശാൽ നഗർ , മുഹമ്മദ് കുഞ്ഞി , ഫൈസൽ സി.എച്ച് , സമീർ ബദരിയ, ഗഫൂർ മുഹമ്മദ് ആറങ്ങാടി,ജലീൽ അതിഞ്ഞാൽ നേതൃത്വം നൽകി.







