കാസര്‍കോട്: പ്രമുഖ ക്ഷേത്ര വാദ്യകലാകാരന്‍ കക്കാട്ട് കുഞ്ഞികൃഷ്ണ മാരാര്‍ (66) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ക്ഷേത്ര വാദ്യകലാരംഗത്തും യക്ഷഗാന കലാരംഗത്തും സജീവ സാന്നിധ്യമായിരുന്നു. കേരള ക്ഷേത്ര വാദ്യകല അക്കാദമിയുടെ ഉപ്പിലിക്കൈ മേഖലാ അംഗമായിരുന്നു. ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ വാദ്യ അടിയന്തരക്കാരനായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. 2000 മുതല്‍ പത്ത് വര്‍ഷക്കാലം കക്കാട്ട് മഹാവിഷ്ണു ക്ഷേത്രത്തിലെ വാദ്യ അടിയന്തരക്കാരനായും സേവനം ചെയ്തിട്ടുണ്ട്. കക്കാട്ട് ചിന്മയ യക്ഷഗാന കലാസമിതിയിലെ യക്ഷഗാന കലാകാരന്‍ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു. ഭാര്യ: ആശാലത. മക്കള്‍: ഷമിത കൃഷ്ണന്‍, ഷിമിത കൃഷ്ണന്‍. മരുമകന്‍: അഭിജിത്ത്.







