കാസർകോട് : കാസർകോട് ജനറൽ ആശുപത്രിയിൽ സാങ്കേതിക തകരാറുമൂലം ദിവസങ്ങളായി പ്രവർത്തനരഹിതമായിരുന്ന മോർച്ചറിയിലെ ഫ്രീസർ യൂണിറ്റ് സ്വന്തം ഉത്തരവാദിത്തത്തിൽ ബി.ജെ.പി കൗൺസിലർമാരായ ദിവ്യ സന്ദീപും രാജേഷ് അമൈയും നന്നാക്കിയെടുത്ത് ജനസേവനത്തിനു മാതൃകയായി.
കാസർകോട് : ജനറൽ ആശുപത്രിയിലെ ഫ്രീസർ കേടായി ദിവസങ്ങൾ കഴിഞ്ഞിട്ടും അത് നന്നാക്കാതിരുന്നതുമൂലം പൊതുജനങ്ങൽ നേരിട്ടുകൊണ്ടിരുന്ന ബുദ്ധിമുട്ടു ബി ജെ പി
മുൻസിപ്പൽ കൗൺസിലർമാരായ ദിവ്യ സന്ദീപും രാജേഷ് അമൈയും ഉടൻ പരിഹരിച്ചു. ആശുപത്രി അധികൃതരുടെ അനാസ്ഥയ്ക്ക് കാത്തുനിൽക്കാതെ, വിദഗ്ദ്ധരായ മെക്കാനിക്കുകളെ നേരിട്ടെത്തിച്ച് അറ്റകുറ്റപ്പണി പൂർത്തിയാകുന്നതുവരെ അവർ സ്ഥലത്തുതന്നെ നിന്നു. തുടർന്ന് പണി വിജയകരമായി പൂർത്തിയാക്കി ഫ്രീസർ വീണ്ടും പ്രവർത്തനക്ഷമമാക്കി.ജനങ്ങളുടെ പ്രശ്നങ്ങളിൽ ഉടനടി ഇടപെടുകയും ഒപ്പംനിന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന ഇത്തരം ജനപ്രതിനിധികൾ കാസർകോടിന്റെ വികസനത്തിന് മുതൽക്കൂട്ടാണെന്ന് നാട്ടുകാർ ഒന്നടങ്കം പ്രശംസിച്ചു. വെറും വാഗ്ദാനങ്ങളിൽ ഒതുങ്ങാതെ, ജനതാൽപ്പര്യം മുൻനിർത്തി അടിയന്തരമായി പ്രവർത്തിച്ച കൗൺസിലർമാരുടെ ഈ നടപടി എല്ലാവർക്കും മാതൃകയാനിന്നു ജനങ്ങൾ ഓർമ്മിപ്പിച്ചു.







