കാസര്‍കോട്: റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നും പണം കളഞ്ഞു കിട്ടി. ഉടമസ്ഥനെ തേടുന്നു. ഉടമസ്ഥന്‍ തെളിവു സഹിതം നേരിട്ട് റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ ഹാജരായാല്‍ തുക കൈപ്പറ്റാവുന്നതാണെന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ചയാണ് പണം കളഞ്ഞുകിട്ടിയത്. ഉടമസ്ഥന്‍ രണ്ടുദിവസത്തിനകം എത്തിയില്ലെങ്കില്‍ പണം കോടതിയ്ക്ക് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.







