യുവാവിനെ ചെര്‍ക്കളയിലെ ക്വാര്‍ട്ടേഴ്‌സില്‍ പൂട്ടിയിട്ട് നഗ്നചിത്രങ്ങള്‍ പകര്‍ത്തിയത് ഹണി ട്രാപ്പ് സംഘം; ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് വിദ്യാനഗറിലേക്ക് മാറ്റി

കാസര്‍കോട്: യുവാവിനെ ചെര്‍ക്കളയിലെ ക്വാര്‍ട്ടേഴ്‌സില്‍ പൂട്ടിയിട്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കൊപ്പം നിര്‍ത്തി നഗ്നചിത്രം പകര്‍ത്തിയ ശേഷം ഒരു ലക്ഷത്തില്‍പ്പരം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് വിദ്യാനഗറിലേക്ക് മാറ്റി. പുത്തൂര്‍, വിട്‌ള, സേറാജെ സ്വദേശിയായ 37കാരന്‍ നല്‍കിയ പരാതിയിലാണ് ബദിയഡുക്ക പൊലീസ് കേസെടുത്തിരുന്നത്. ഈ കേസാണ് വിദ്യാനഗറിലേക്ക് മാറ്റിയത്. പെര്‍ളക്ക് സമീപത്തെ ഉക്കിനടുക്കയില്‍ വച്ച് ആഗസ്റ്റ് 29ന് വൈകുന്നേരം ഒരു സംഘം തന്നെ കാറില്‍ തട്ടിക്കൊണ്ടു പോവുകയും ചെര്‍ക്കളക്ക് സമീപത്തെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ എത്തിച്ച് പൂട്ടിയിടുകയും വിവസ്ത്രനാക്കിയ ശേഷം കുട്ടിക്കൊപ്പം നിര്‍ത്തി വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി ഒരു ലക്ഷത്തില്‍പ്പരം രൂപ തട്ടിയെടുത്തുവെന്നാണ് യുവാവ് ബദിയഡുക്ക പൊലീസില്‍ പരാതി നല്‍കിയിരുന്നത്. ഇത് പ്രകാരമാണ് പൊലീസ് കേസെടുത്തത്. എന്നാല്‍ പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ പരാതിക്കാരനായ യുവാവിനെ ഹണിട്രാപ്പില്‍പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തി. സംഭവം നടന്നത് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാലാണ് കേസന്വേഷണം വിദ്യാനഗറിലേക്ക് മാറ്റിയത്.
അതേ സമയം യുവാവിനെ ക്വാര്‍ട്ടേഴ്‌സില്‍ എത്തിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയ സംഘത്തെ കണ്ടെത്താന്‍ വിദ്യാനഗര്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
യുവാവിനെ ചെര്‍ക്കളയിലെ ക്വാര്‍ട്ടേഴ്‌സില്‍ പൂട്ടിയിട്ട് നഗ്നചിത്രങ്ങള്‍ പകര്‍ത്തിയത് ഹണി ട്രാപ്പ് സംഘം; ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് വിദ്യാനഗറിലേക്ക് മാറ്റി
Scroll to top

You cannot copy content of this page