റൊസാരിയോ: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിച്ചു. സോഷ്യല്‍മീഡിയ പോസ്റ്റിലൂടെയാണ് പ്രഖ്യാപനം. അര്‍ജന്റീനക്കാരനായി ജനിപ്പിച്ചതിന് ദൈവത്തിന് നന്ദിയെന്ന് മെസ്സി കുറിച്ചു. അർജന്റീനയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് മെസ്സി. മൂന്ന് ലോകകപ്പ് ഫൈനലുകളിൽ അർജന്റീനയെ നയിച്ച സൂപ്പർ താരം. ഫൈനൽ കഴിഞ്ഞ് ഇത്രയും നാൾ കഴിഞ്ഞിട്ടും, അതിനെക്കുറിച്ച് ഒരുപാട് ആലോചിച്ച ശേഷവും, ഞാൻ ദേശീയ ടീമിൽനിന്ന് വിരമിക്കുകയാണെന്ന് എല്ലാവരോടും പറയാൻ ഞാൻ ആഗ്രഹിക്കുന്നു… എന്നെ വേദനിപ്പിച്ചതും ഇനിയും ഉള്ളിൽ വേദിപ്പിക്കുന്നതുമായ ഒരു തീരുമാനമായിരുന്നു അത്, എങ്കിലും ഇതാണ് കൃത്യമായ സമയമെന്ന് ഞാൻ മനസ്സിലാക്കുന്നു’, വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് മെസ്സി കുറിച്ചു. എനിക്ക് നല്‍കാനുള്ളതെല്ലാം നല്‍കി. ഇനി നല്‍കാന്‍ ഒന്നും ബാക്കിയില്ല. കൂടാതെ, വളരെ കഴിവുള്ള നിരവധി യുവതാരങ്ങള്‍ പിന്നില്‍ നിന്ന് വളര്‍ന്നുവരുന്നുണ്ട്. അവര്‍ ദേശീയ ടീമില്‍ അവസരം അര്‍ഹിക്കുന്നവരാണ്.
ഇനി ഞാൻ നിങ്ങളിൽ ഒരാളായിരിക്കും, എപ്പോഴും പുറത്തുനിന്ന് പിന്തുണയ്ക്കും, നല്ല സമയങ്ങളിലും മോശം സമയങ്ങളിൽ പ്രത്യേകിച്ചും. ഈ മനോഹരവും എന്നാൽ ബുദ്ധിമുട്ടു നിറഞ്ഞതുമായ യാത്രയിലുടനീളം എനിക്കൊപ്പം ഉണ്ടായതിനും എപ്പോഴും കൂടെ നിന്നതിനും എന്റെ കുടുംബത്തിന് നന്ദി. എല്ലാ പരിശീലകർക്കും സഹതാരങ്ങൾക്കും ഡയറക്ടർമാർക്കും നന്ദി. ലോകകപ്പ് ഫൈനലിന് രണ്ട് ദിവസം കഴിഞ്ഞ് ജൂലൈ 21നാണ് ഇത് എഴുതുന്നതെന്നും പിതാവിന്റെ മരണത്തോടെ വിരമിക്കല്‍ തീരുമാനം ഉറപ്പിച്ചതെന്നും മെസ്സി കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്. ഫുട്‌ബോളില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച താരം മാത്രമല്ല, ഒരു തലമുറയുടെ ഫുട്‌ബോള്‍ സ്വപ്നങ്ങള്‍ക്ക് രൂപം നല്‍കിയ പേരാണ് ലയണല്‍ മെസ്സിയെന്നത്. 2021 കോപ്പ അമേരിക്ക 2022 ഫൈനലിസിമ, 2022 ഫിഫ ലോകകപ്പ്, 2024 കോപ്പ അമേരിക്ക കിരീടങ്ങൾ മെസ്സിക്ക് കീഴിൽ അർജന്റീന നേടി. 2014, 2026 വർഷങ്ങളിൽ ലോകകപ്പ് ഫൈനലിലുമെത്തി.








