ഭര്‍ത്താവിനെ കൊന്ന് കുടല്‍മാല പുറത്തെടുത്തു, വീട്ടുടമ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; കരളും വൃക്കയും കാണാനില്ല, ടെറസില്‍ നിന്ന് ചാടിയ യുവതി ആശുപത്രിയില്‍

ഹരിയാന: ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി കുടല്‍മാല പുറത്തെടുത്ത സംഭവത്തില്‍ യുവതി പിടിയില്‍. ഹരിയാന കുരുക്ഷേത്രയിലാണ് ദാരുണസംഭവം നടന്നത്. പൊഹോവ റോഡിലെ രാജ്പാലസിന് സമീപം വാടക വീട്ടില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സീതാപുര്‍ സ്വദേശിയായ രാജേഷ് ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ രാജേഷിന്റെ ഭാര്യ വിമല ദേവിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. കൊലപാതകം വീട്ടുടമ കണ്ടതോടെ പരിഭ്രാന്തയായ വിമലാ ദേവി വീടിന്റെ ടെറസില്‍നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. പരിക്കേറ്റ പ്രതി ചികിത്സയിലാണ്. ആരോഗ്യനില മെച്ചപ്പെട്ടാല്‍ പ്രതിയില്‍നിന്ന് മൊഴിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു. വൈകിട്ട് ദമ്പതിമാര്‍ തമ്മില്‍ കലഹമുണ്ടായിരുന്നതായി വീട്ടുടമ റിങ്കു പറഞ്ഞു. ഇതിനുപിന്നാലെ ഇദ്ദേഹം വീടിന്റെ ടെറസില്‍ എത്തിനോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. വയറില്‍ വലിയ മുറിവേറ്റ് ചോരയില്‍ കുളിച്ചനിലയില്‍ രാജേഷ് നിലത്തുകിടക്കുകയായിരുന്നു. സമീപത്തായി ഭാര്യ വിമലാദേവിയുമുണ്ടായിരുന്നു.
കുടലിന്റെ ഭാഗങ്ങള്‍ ഒരു ബാഗിലേക്ക് മാറ്റുന്ന വിമലയെയാണ് താന്‍ കണ്ടതെന്നും വീട്ടുടമ പൊലീസിനു മൊഴി. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് 35 സെന്റിമീറ്ററോളം ആഴത്തില്‍ രാജേഷിന്റെ വയറിന്റെ ഭാഗത്ത് കീറിയതായാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍. യുവാവിന്റെ കരളിന്റെ ഒരുഭാഗവും ഒരു വൃക്കയും കാണാനില്ലെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വീട്ടില്‍ നിന്ന് മൂന്ന് കത്തികള്‍ പൊലീസ് കണ്ടെടുത്തു. ഫൊറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. ഏറെക്കാലമായി വിവാഹിതരായിരുന്ന രാജേഷിനും വിമലയ്ക്കും മക്കളില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page