കാസർകോട്: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുതിർന്ന നേതാവും ദീർഘകാലം സിപി എം തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയംഗവുമായിരുന്ന ഇളമ്പച്ചിയിലെ എം പി കരുണാകരൻ
(77) അന്തരിച്ചു. ശനിയാഴ്ച പൊതുദർശനത്തിനു ശേഷം മൃതദേഹം കണ്ണൂർ ഗവ: പെരിയാരം മെഡിക്കൽ കോളേജിന് കൈമാറും.
സിപി എം തൃക്കരിപ്പൂർ സൗത്ത് മുൻ ലോക്കൽ സെക്രട്ടറിയായിരുന്നു. കെഎസ് വൈ എഫിലൂടെയാണ് ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. ദേശാഭിമാനി ഏജൻ്റ്, കർഷക തൊഴിലാളി യൂണിയൻ വില്ലേജ് സെക്രട്ടറി, ബ്ലോക്ക് കമ്മിറ്റിയംഗം, തൃക്കരിപ്പൂർ വിവേഴ്‌സ് സൊസൈറ്റി പ്രസിഡന്റ്, നവോദയ വനശാല പ്രസിഡൻ്റ, ഇളമ്പച്ചി ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.1982ലെ കണ്ണൂർ കളക്ടറേറ്റ് വളയൽ സമരത്തിൽ പോലീസ് മർദ്ദനമേറ്റു. 1978-ലെ മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
ഭാര്യ: എ ജാനകി (മഹിള അസോ. മുൻ ഏരിയ കമ്മിറ്റിയംഗം).
മക്കൾ: ലസിത (ഡിഎംഒ ഓഫീസ് കാഞ്ഞങ്ങാട്), ലജീന (ഒറീസ).
മരുമക്കൾ: എം കെ
ജയദീപ് (പ്രധാനധ്യാപകൻ, ഗവ. വെൽഫേർ യുപി സ്കൂൾ കൊടക്കാട്),
പ്രകാശൻ മടിക്കൈ (ഒഎൻജിസി ഒറീസ). സഹോദരങ്ങൾ: പരേതരായ കൃഷ്ണൻ, കല്യാണി.







