പൊലീസിന് അജ്ഞാത ഫോണ്‍ സന്ദേശം, വ്യക്തമായത് വയോധികയുടെ കൊലപാതകം; മരണത്തില്‍ മകനും പെണ്‍സുഹൃത്തും അറസ്റ്റില്‍

പത്തനംതിട്ട: കുമ്പനാട്ടെ 75 കാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. പൊന്നമ്മ തോമസി(75)നെ തൊഴിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്ന് കോയിപ്രം പൊലീസ് പറഞ്ഞു.
സംഭവത്തില്‍ പൊന്നമ്മയുടെ മകന്‍ ടിജോ തോമസ് (37), സുഹൃത്ത് റിന്‍സി മോള്‍ (37) എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. പൊലീസിനു ലഭിച്ച ഒരു അജ്ഞാത ഫോണ്‍ സന്ദേശമാണ് കൊലപാതകം പുറത്തറിയാന്‍ നിര്‍ണായകമായത്. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ പൊന്നമ്മ തോമസ് എന്ന വയോധികയുടെ മൃതദേഹം സൂക്ഷിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയില്‍ മൃതദേഹത്തില്‍ ചില അസ്വാഭാവികതകള്‍ ശ്രദ്ധയില്‍പ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് പൊലീസ് സര്‍ജന്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ പൊന്നമ്മയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. കഴിഞ്ഞദിവസം രാത്രിയില്‍ അറസ്റ്റിലായ റിന്‍സിയും ടിജോയും തമ്മില്‍ വഴക്കുണ്ടായപ്പോള്‍ പൊന്നമ്മ ഇടപെട്ടിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായത്. ടിജോ മാതാവിനെ മര്‍ദ്ദിക്കുകയും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തുകയുമായിരുന്നു. സ്വാഭാവിക മരണമാണെന്നാണ് ആശുപത്രി അധികൃതരെ അറിയിച്ചത്. ഭാര്യയുമായി പിരിഞ്ഞുകഴിയുന്ന ടിജോ കഴിഞ്ഞ ആറുമാസത്തിലേറെയായി കൊല്ലം സ്വദേശിനിയായ റിന്‍സിക്കൊപ്പമാണ് താമസിച്ചിരുന്നത്. പൊലീസ് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലില്‍ ടിജോ കുറ്റം സമ്മതിച്ചു. ടിജോയും റിന്‍സിയെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page