നങ്കൂരത്തിൽ കുടുങ്ങിയ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം; മൃതദേഹം കാണാതായ ഫൗസിയയുടെതാണെന്ന് സംശയം, ഭർത്താവിനെ കാണാനില്ല, പൊലീസ് അന്വേഷണം തുടങ്ങി

മലപ്പുറം: തിരൂർ പുഴക്ക് സമീപം ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി. നങ്കൂരത്തിൽ കെട്ടി താഴ്ത്തിയ നിലയിൽ ആയിരുന്നു സ്ത്രീയുടെ മൃതദേഹം. വെള്ളിയാഴ്ച ഉച്ചയോടെ മത്സ്യബന്ധനത്തിന് പോകാനിരുന്ന ‘സമർഖന്ദ്’ എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികൾ ആണ് ചാക്ക് കണ്ടത്. ചാക്കിനുള്ളിൽ മനുഷ്യശരീരമുണ്ടെന്ന് ഉറപ്പാക്കിയതോടെ മത്സ്യത്തൊഴിലാളികൾ തിരൂർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി പരിശോധിച്ചപ്പോൾ ചാക്കിനുള്ളിൽ മൃതദേഹമാണെന്ന് കണ്ടെത്തി. കഴിഞ്ഞദിവസം കാണാതായ പടിഞ്ഞാറേക്കര ബീച്ച് സ്വദേശിനി ഫൗസിയ (37)യുടേതായിരിക്കാമെന്ന സംശയം പൊലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം തുടർ പരിശോധനകൾക്കായി തിരൂർ ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച രാത്രി മുതൽ ഫൗസിയയെ ഭർത്താവ് അണ്ടിപ്പാട്ടിൽ ഹുസൈ(40)നൊപ്പം കാണാതായിരുന്നു. ഹുസൈൻ രാത്രിയിൽ ഫൗസിയയെ വീട്ടിൽ നിന്ന് വിളിച്ചുകൊണ്ടുപോയതായി ബന്ധുക്കൾ പറഞ്ഞിരുന്നു. സംഭവത്തിൽ തിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാണാതായ ഭർത്താവ് ഹുസൈനായുള്ള തിരച്ചിൽ പുരോഗമിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
3.9 കോടി രൂപ ചെലവിൽ കാറഡുക്ക ജി.വി.എച്ച്.എസ്.എസിനു നിർമ്മിച്ച മൂന്നുനില അക്കാദമിക് ബ്ലോക്ക്ഉദ്‌ഘാടനം ചെയ്തു ;നാടിന്റെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ വിദ്യാര്‍ഥികള്‍ക്കാവണം : മന്ത്രി കെ.എം ഷാജി
ആദൂരില്‍ ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ നിന്നു പട്ടാപ്പകല്‍ ഏഴരപ്പവന്‍ കവര്‍ന്ന കേസ്; അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘം അറസ്റ്റില്‍, അന്വേഷണ സംഘം പരിശോധിച്ചത് നിരവധി സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍
Scroll to top

You cannot copy content of this page