ഏഴുവര്‍ഷത്തിനിടയില്‍ 9 ക്രിമിനല്‍ കേസുകളില്‍ പ്രതി, പൊതുസമൂഹത്തിന് ഭീഷണി; അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടക്കാന്‍ ഉത്തരവ്

കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അഴീക്കോട് സ്വദേശി അര്‍ജുന്‍ ആയങ്കിക്കെതിരെ (29) കാപ്പ ചുമത്തി ഉത്തരവിറങ്ങി. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടും ശുപാര്‍ശയും പരിഗണിച്ച് ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ ഒന്‍പതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് യുവാവ്. അര്‍ജുന്‍ ആയങ്കി പൊതുസമൂഹത്തിന് ഭീഷണിയാണെന്ന് പൊലീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ മറ്റ് കേസുകളുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഇയാള്‍ ജാമ്യത്തിലിറങ്ങിയാല്‍ വീണ്ടും സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് നടപടി. ക്രമസമാധാനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇയാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനാണ് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടറുടെ നിര്‍ദ്ദേശം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page