കാലിക്കടവിൽ എംഡി എം എ പിടികൂടിയ കേസ്; അന്വേഷണത്തിന് പ്രത്യേക ടീം

കാസർകോട്: കാലിക്കടവിൽ എംഡി എം എ പിടികൂടിയ കേസിൽ തുടരന്വേഷണത്തിന് പ്രത്യേക ടീം രൂപീകരിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 17 അംഗ ടീം കേസ് അന്വേഷിക്കും. 139.29 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ അഞ്ചു പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഇനിയും കൂടുതൽ പേർ പിടിയലാകാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. പാറപ്പള്ളി സ്വദേശി കെ മുഹമ്മദ് സാബിറിനെ ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഈ മാസം ഒമ്പതിന് കാലിക്കടവിൽ വച്ചാണ് ജില്ലാ പൊലീസ് ചീഫിന്റെ ഡാൻസാഫ് ടീമും ചന്തേര പൊലീസും ചേർന്ന് മയക്കുമരുന്ന് പിടികൂടിയത്. പെരുമ്പാവൂരിൽ നിന്ന് കാസർകോട്ടേക്ക് കാറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നാണ് പിടികൂടിയത്. പെരുമ്പാവൂർ അറക്കപ്പടി സ്വദേശികളായ പി എ അബ്ദുൽസലാം, കെ എച്ച് മുഹമ്മദ് ഹുസൈൻ, പി എ അബ്ബാസ്, സൈനുലാബുധിൻ എന്നിവരെയാണ് സംഭവത്തിൽ ആദ്യം പിടികൂടിയത്. ഇവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയാണ്. കോൺഗ്രസുമായി ബന്ധമുള്ളവരാണ് പിടിയിലായ പ്രതികൾ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page