തൊടുപുഴ: ഇടവെട്ടിയില്‍ ലഹരിമരുന്നുമായി പിടിയിലായ സംഘത്തില്‍ ഡിവൈഎഫ്‌ഐ നേതാവും. ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി.എം ഷിയാസ്, ആഷിഖ്, നിഹാന്‍, ആര്‍ഷിത് എന്നിവരെയാണ് തൊടുപുഴ പൊലീസിന്റെ പിടികൂടിയത്. ഇവരില്‍ നിന്നും 18 ഗ്രാം എംഡിഎംഎയും 10ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്നാണ് തൊടുപുഴ പൊലീസ് റെയ്ഡിനെത്തിയത്. ഓട്ടോയിലും കാറിലുമായി സഞ്ചരിക്കുമ്പോഴാണ് ഇവര്‍ പിടിയിലായത്. അറസ്റ്റിലായ ടിഎസ് ഷിയാസ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബ്ലോക്ക് പഞ്ചായത്ത് തെക്കുംഭാഗം ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആളുകൂടിയാണ് ഷിയാസ്.
ലഹരി ഉപയോഗത്തെ തുടര്‍ന്ന് നേരത്തെ ഷിയാസിനെ അച്ചടക്ക നടപടിക്ക് വിധേയമാക്കിയിരുന്നു. ഡിഅഡിക്ഷന്‍ സെന്ററിലെ ചികിത്സയ്ക്ക് ശേഷമാണ് വീണ്ടും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായത്.
തൊടുപുഴയും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടത്തുന്ന പ്രധാന സംഘമാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൊലീസ് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു.








