ഇന്നത്തെ പ്രധാന വാർത്തകൾ

​ അമേരിക്കയും ഇറാനും തമ്മിലുള്ള 60 ദിവസത്തെ ഇടക്കാല ധാരണാപത്രത്തിന്റെ കാലാവധി അവസാനിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ഭീഷണി കൂടുതൽ ശക്തമായി.

ഹോർമുസ് കടലിടുക്കിന്മേലുള്ള അവകാശവാദങ്ങളെ ചൊല്ലി ട്രംപും ഇറാനും തമ്മിൽ വാക്പോര് തുടരുന്നു

സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ ചേർന്ന് ഒപ്പുവെച്ച സംയുക്ത മക്ക പ്രതിരോധ കരാറിനെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വാഗതം ചെയ്തു.

​റഷ്യൻ ലക്ഷ്യസ്ഥാനങ്ങളിലേക്ക് യുക്രെയ്ൻ ശക്തമായ ഡ്രോൺ ആക്രമണം നടത്തി. തിരിച്ചടിയായി റഷ്യൻ വ്യോമസേനയും മിസൈൽ വർഷം തുടരുന്നു. ഇരുഭാഗത്തും വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.

​പശ്ചിമേഷ്യൻ യുദ്ധഭീതിയും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളുംകാരണം വിപണിയിൽ സ്വർണവിലയിൽ ചാഞ്ചാട്ടങ്ങൾ തുടരുന്നു.

​ഇന്തോനേഷ്യയിലെ ഭൂചലനം: കിഴക്കൻ ഇന്തോനേഷ്യയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ മരണസംഖ്യ ഉയർന്നു.

​എബോള ഭീതി: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വൈറസ് വ്യാപനം രൂക്ഷമാകുന്നതായി റിപ്പോർട്ടുകൾ.

​ബിജെപി ഭാരവാഹി പട്ടിക പുനഃസംഘടിപ്പിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ബിജെപി ദേശീയ ഭാരവാഹി പട്ടിക പുനഃസംഘടിപ്പിച്ചു.

​ഝാർഖണ്ഡിൽ വിദ്യാർഥി സമരം വിജയിച്ചു. വിദ്യാർഥികളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ജെ എസ് എസ് സി – സി ജി എൽ പരീക്ഷകൾ പൂർണമായും റദ്ദാക്കിയതായി മുഖ്യമന്ത്രി ഹേമന്ത് സോറൻ പ്രഖ്യാപിച്ചു.

​അമിത വിമാന ടിക്കറ്റ് നിരക്കിനെതിരെ സുപ്രീം കോടതി: വിമാനക്കമ്പനികൾ ഈടാക്കുന്ന ഉയർന്ന ടിക്കറ്റ് നിരക്കുകളിൽ സുപ്രീം കോടതി രൂക്ഷവിമർശനം ഉന്നയിച്ചു.

​ആനത്താരകളിൽ തടസ്സം സൃഷ്ടിക്കരുതെന്ന് സുപ്രീം കോടതി: കൃഷിനാശത്തിന്റെ പേരിൽ ആനത്താരകൾ അടയ്ക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്ന നടപടികൾ അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

​വിവാഹമോചനം നേടാതെയുള്ള രണ്ടാം വിവാഹത്തിന് അസമിൽ വിലക്ക്: ആദ്യ ഭാര്യയിൽ നിന്ന് നിയമപരമായി വിവാഹമോചനം നേടാതെ വീണ്ടും വിവാഹം കഴിക്കുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ 20% വെട്ടിക്കുറയ്ക്കാൻ അസം സർക്കാർ തീരുമാനിച്ചു.

​’കേരളം’ പേരുമാറ്റ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്ന് മാറ്റുന്നതിനുള്ള ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു. ഇനി കേന്ദ്ര വിജ്ഞാപനം പുറത്തുവരുന്നതോടെ സർക്കാർ രേഖകളിലും പോർട്ടലുകളിലും ‘ഗവൺമെന്റ് ഓഫ് കേരളം ‘ എന്ന് ഉപയോഗിച്ചു തുടങ്ങും.

​മൈനിങ് ബില്ലിൽ എതിർപ്പ്: സവിശേഷ ധാതുനിക്ഷേപമുള്ള കേരളത്തിന് പ്രത്യാഘാതം ഉണ്ടാക്കുന്നതാണ് പുതിയ ഭേദഗതി ബില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.

​ശബരിമല നെയ്യ് വാങ്ങലിലെ ക്രമക്കേട്: മണ്ഡലകാലത്ത് മിൽമയിൽ നിന്ന് നെയ്യ് വാങ്ങിയതിൽ 2.27 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന വിജിലൻസ് കണ്ടെത്തലിൽ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ ഹൈക്കോടതി വിജിലൻസ് പ്രത്യേക സംഘത്തിന് നിർദേശം നൽകി.

​വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ: സ്ത്രീകൾക്കെതിരായ അധിക്ഷേപ പരാമർശങ്ങളുമായി ബന്ധപ്പെട്ട കേസിൽ ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.


​16 കോച്ച് വന്ദേ ഭാരത്: എറണാകുളം – ബെംഗളൂരു റൂട്ടിൽ 16 കോച്ചുകളുള്ള പുതിയ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഫ്ലാഗ് ഓഫ് ചെയ്തു.

​ആലപ്പുഴയിൽ വിമുക്തഭടന്റെ മൃതദേഹം: മങ്കൊമ്പിൽ വിമുക്തഭടനായ സന്തോഷ് കുമാറിന്റെ (56) മൃതദേഹം വീടിനുള്ളിൽ ജീർണിച്ച നിലയിൽ കണ്ടെത്തി.

​കൊല്ലത്ത് ഭാര്യയുടെ പരാതി: വിദേശത്തുനിന്നെത്തിയ യുവതിയുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തി വെബ്‌സൈറ്റുകൾക്ക് വിറ്റ സംഭവത്തിൽ കൊല്ലം സ്വദേശിയായ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു.

​മഞ്ചേശ്വരത്ത് വ്യാപാരിക്ക് നേരെ വെടിവെപ്പ്: മഞ്ചേശ്വരം മിയാപ്പദവിലുള്ള ജനറൽ സ്റ്റോർ ഉടമയെ കടയിൽ കയറി ഭീഷണിപ്പെടുത്തിയ ശേഷം സംഘം ആകാശത്തേക്ക് വെടിയുതിർത്തു. വ്യക്തിപരമായ തർക്കത്തെത്തുടർന്നാണ് അക്രമമെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

​തട്ടിപ്പു കേസ് പ്രതി അറസ്റ്റിൽ: ടാബ് വാങ്ങി പണം നൽകാതെ കബളിപ്പിച്ച് മുങ്ങിയ പത്തോളം തട്ടിപ്പ് കേസുകളിലെ പ്രതിയെ കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.

കല്ലട്ക്ക-ചെർക്കള റോഡിന്റെ നവീകരണ പ്രവൃത്തികൾ ഉടൻ ആരംഭിക്കാൻ കിഫ്ബി അധികൃതർ നിർദേശം നൽകി.

​മഴ മുന്നറിയിപ്പ്: ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

​കർഷക ദിനാഘോഷം: ചിങ്ങം ഒന്നിനോടനുബന്ധിച്ച് ജില്ലയിലെ വിവിധ പഞ്ചായത്തുകളുടെയും കൃഷി ഭവനുകളുടെയും നേതൃത്വത്തിൽ കർഷക ദിനം ആഘോഷിക്കുകയും മികച്ച കർഷകരെ ആദരിക്കുകയും ചെയ്തു.

കർണാടകയിൽ
​ബിപിഎൽ കാർഡുകൾ റദ്ദാക്കുന്നു: കഴിഞ്ഞ 6 മാസമായി നിഷ്ക്രിയമായി കിടക്കുന്ന ബിപിഎൽ റേഷൻ കാർഡുകൾ റദ്ദാക്കാനൊരുങ്ങി കർണാടക സർക്കാർ. ദക്ഷിണ കന്നഡ ജില്ലയിൽ മാത്രം 6.6 ലക്ഷത്തിലധികം ഇ-കെ വൈ സി അപ്‌ഡേഷനുകൾ തീർപ്പുകൽപ്പിക്കാതെ കിടക്കുന്നുണ്ട്.

​നാഗപഞ്ചമി ആഘോഷം: ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ പ്രധാന ക്ഷേത്രങ്ങളിൽ നാഗപഞ്ചമി ആഘോഷങ്ങളുടെ ഭാഗമായി വലിയ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. കുടുപ്പു ക്ഷേത്രം, മൂഡബിദ്രിയിലെ ജൈന ബസതികൾ എന്നിവിടങ്ങളിൽ ആയിരക്കണക്കിന് ഭക്തർ ദർശനം നടത്തി

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page