കമ്പ്യൂട്ടർ യു.പി.എസിൽ നിന്ന് ഷോക്കേറ്റ് ക്ലിനിക് ഉടമ മരിച്ചു

കോഴിക്കോട്: സ്വകാര്യ മെഡിക്കൽ ക്ലിനിക് ഉടമ ഷോക്കേറ്റു മരിച്ചു. കൊയിലാണ്ടി മാരാമുറ്റം റോഡിൽ എൽ.ഐ.സി. ഓഫീസിനു മുന്നിലുള്ള ലോയൽ ഹെൽത്ത് കെയർ ഉടമ പെരുവട്ടൂർ താവോളിതാഴെ സുജയനിവാസിലെ സുനിൽകുമാർ (50) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. ലാബിനകത്തെ കമ്പ്യൂട്ടറിൻ്റെ യു.പി.എസിൽനിന്നാണ് ഷോക്കറ്റതെന്നാണ് വിവരം. അടുത്തുണ്ടായിരുന്നവർ ഉടൻതന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. രാമൻ നായരുടെയും ലീലയുടെയും മകനാണ്. ഭാര്യ: സബിനി. മകൻ: വേദുർവരദ്. സഹോദരൻ ജയകൃഷ്ണൻ (കുറുവങ്ങാട്)

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page