പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ചിത്രകലാധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട്: കൊയിലാണ്ടിയിൽ 10 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ചിത്രകലാ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി കൊല്ലം സ്വദേശി രവീന്ദ്രനാണ് അറസ്റ്റിലായത്. കൊയിലാണ്ടിയിൽ രവീന്ദ്രൻ നടത്തുന്ന ചിത്രകലാ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാനെത്തിയ കുട്ടിയോട് മോശമായി പെരുമാറിയെന്നാണ് പരാതിയുടെ അടിസ്ഥാനം. പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് സംഘം അദ്ദേഹത്തിന്റെ വീട്ടിലെത്തി. ഈ സമയം രവീന്ദ്രൻ വീടിന് പുറകിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെന്നും പിന്നീട് പിന്തുടർന്ന് പിടികൂടുകയായിരുന്നു എന്നും പൊലീസ് പറയുന്നു. അറസ്റ്റിന് ശേഷം രവീന്ദ്രന്റെ വൈദ്യപരിശോധന കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പൂർത്തിയാക്കി. നിയമനടപടികളുടെ ഭാഗമായി ഞായറാഴ്ച രാത്രി ഇയാളെ മജിസ്ട്രേറ്റിന് ഹാജരാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page