തര്‍ക്കത്തിനിടെ തലയണകൊണ്ട് ശ്വാസംമുട്ടിച്ചു; ഭാര്യ മരിച്ചെന്ന സംശയത്തില്‍ യുവ എഞ്ചിനീയര്‍ ജീവനൊടുക്കി

ബംഗളൂരു: രാജരാജേശ്വരി നഗറില്‍ ദമ്പതികളെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബെല്‍ത്തങ്ങാടി സ്വദേശി സോഫ്ട് വേര്‍എഞ്ചിനീയറായ പത്മാവതി (29), സിവില്‍ എഞ്ചിനീയരായ സുമന്ത് ജെയിന്‍ (32) എന്നിവരാണ് മരിച്ചത്. തര്‍ക്കത്തിനിടെ ഭാര്യയെ ശ്വസം മുട്ടിക്കുകയും ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതായാണ് വിവരം. പ്രണയിച്ച് വിവാഹിതരായ ഇവര്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ബെംഗളൂരുവിലായിരുന്നു താമസം. വ്യാഴാഴ്ച രാത്രി ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് ദുരന്തത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടയില്‍ സുമന്ത് ഭാര്യയുടെ മുഖത്തടിക്കുകയും തലയിണകൊണ്ട് ശ്വാസംമുട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തലയിണ എടുത്തുനോക്കിയപ്പോള്‍ യുവതി ചലനമറ്റ നിലയിലായിരുന്നു. തട്ടിവിളിച്ചുണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് പത്മാവതി മരണപ്പെട്ടെന്ന് സുമന്ത് അറിയുന്നത്. ഭയന്നുപോയ സുമന്ത് പരിഭ്രാന്തനായി തന്റെ മാതാവിനെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചു. പിന്നീട് വോയ്സ് മെസ്സേജ് കൂടി അയച്ചു. മാതാവ് മകന്‍താമസിക്കുന്ന വീട്ടുടമസ്ഥനെ വിവരമറിയിച്ചു. അവര്‍ വീട്ടില്‍ എത്തിയപ്പോള്‍ പത്മാവതിയെ മുറിക്കുള്ളില്‍ മരിച്ച നിലയിലും ഹാളിലെ സീലിംഗ് ഫാനില്‍ സുമന്തിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. വിവരത്തെ തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി അന്വേഷണം ആരംഭിച്ചു. നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനയച്ചു. പത്മാവതിയുടെ മരണകാരണം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ വ്യക്തമാകൂ. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാമെന്ന് പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page