പശ്ചിമബംഗാള്‍ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ തൃണമൂല്‍ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്‍ക്കത്ത: പ്രമുഖ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുന്‍ ഡെപ്യൂട്ടി സ്പീക്കറും മുന്‍ മന്ത്രിയും 2001 മുതല്‍ 2026 വരെ തുടര്‍ച്ചയായി 5 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ രാപൂര്‍ഹത്ത് മണ്ഡലത്തിലെ എംഎല്‍എയും ആയിരുന്ന ആഷിഷ് ബാനര്‍ജിയെ ടി എം സി ബിര്‍ഭും ജില്ലാ കമ്മിറ്റി ഓഫീസില്‍ ഇന്ന് പുലര്‍ച്ചെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു.
പാര്‍ട്ടിയിലെ അഴിമതിയെ ചെറുത്തുനിര്‍ത്താന്‍ കഴിയാത്തതിലെ കുറ്റഭാരത്താലാണ് ആത്മഹത്യയെന്ന് ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞു. മരണത്തിന് ആരും ഉത്തരവാദികളൊന്നും കുറിപ്പില്‍ പറഞ്ഞു.
74കാരനായ ആശിഷ് ബാനര്‍ജിക്ക് ഭാര്യയും മകനുമുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകനായ തില്‍ അദ്ദേഹം കത്തില്‍ ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ ആത്മഹത്യാക്കുറിപ്പിന്റെ കൃത്യത ഔദ്യോഗികമായി ഉറപ്പാക്കിയിട്ടില്ല. മരണത്തിന്റെ യഥാര്‍ത്ഥ കാരണവും വ്യക്തമായിട്ടില്ല. ആത്മഹത്യാക്കുറിപ്പെന്നു കരുതുന്ന കത്തും മറ്റു സാഹചര്യങ്ങളും അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
ലാളിത്യവും സത്യന്ധതയും അന്തസ്സും ജനസേവനവും കൊണ്ട് സര്‍വ്വരാലും ആദരിക്കപ്പെട്ടിരുന്ന നേതാവാണ് ആശിഷ് ബാനര്‍ജിയെന്ന് ടിഎംസി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി അനുസ്മരിച്ചു. താന്‍ ഒരിക്കലും അഴിമതിയില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും ഒരു ജോലിക്കും പകരമായി പണം വാങ്ങിയിട്ടില്ലെന്നും കത്തില്‍ ആശിഷ് ബാനര്‍ജി ചൂണ്ടിക്കാട്ടി. പാര്‍ട്ടിക്കുള്ളിലെ തെറ്റുകള്‍ എപ്പോഴും അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും അവക്കെതിരെ പ്രതികരിക്കാനും തനിക്ക് കഴിഞ്ഞിട്ടില്ലെന്ന് കുറിപ്പില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page