നടന്‍ ദേവന്‍ ബിജെപി വിട്ടു; സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെച്ചതായി നടന്‍

തിരുവനന്തപുരം: നടന്‍ ദേവന്‍ ബിജെപി വിട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വം രാജിവെച്ചതായി നടന്‍ അറിയിച്ചു. കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ വേദിയിലാണ് ബിജെപി വിട്ടതായുള്ള ദേവന്റെ പ്രഖ്യാപനം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചില പ്രശ്നങ്ങള്‍ നേരിട്ടതായി ദേവന്‍ പറഞ്ഞു. ആ വൈസ് പ്രസിഡന്റ് സ്ഥാനവും ബിജെപി പ്രാഥമിക അംഗത്വവും രാജിവെച്ചുകൊണ്ടുള്ള കത്ത് എഴുതിവെച്ചിരിക്കുന്നുവെന്നായിരുന്നു നടന്റെ പ്രഖ്യാപനം. കത്ത് ഉടന്‍ സംസ്ഥാന നേതൃത്വത്തിന് കൈമാറും. ഗുരുദേവന്റെ ദര്‍ശനങ്ങളാണ് തന്റെ രാഷ്ട്രീയമെന്ന് ദേവന്‍ പ്രതികരിച്ചു. നിലവില്‍ ബി ജെ പിയിലിരിക്കെ തനിക്കത് നടപ്പാക്കാന്‍ കഴിയുന്നില്ലെന്നും ദേവന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു എന്ന് ദേവന്‍ സൂചിപ്പിച്ചു. എന്തെല്ലാമാണ് ആ പ്രശ്‌നങ്ങളെന്ന് ദേവന്‍ വ്യക്തമാക്കിയില്ല. അക്കാര്യം ഇപ്പോള്‍ ചര്‍ച്ചയാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ദേവന്‍ പറഞ്ഞു.
2004 ല്‍ ദേവന്‍ നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചിരുന്നു. പിന്നീട് ഈ പാര്‍ട്ടി ബിജെപിയുമായി ലയിക്കുകയായിരുന്നു. കേരളം അവികസിതമായി തുടരുന്നു എന്നതിനാലാണ് കേരള പീപ്പിള്‍സ് പാര്‍ട്ടി രൂപീകരിച്ചതെന്നും കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ദേവന്‍ അന്ന് വ്യക്തമാക്കിയിരുന്നു. 2004 ല്‍ ദേവന്‍ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പില്‍ കേരള പീപ്പള്‍സ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page