സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണം ബോണസ് 4,500 രൂപ; ഓണം അഡ്വാന്‍സായി 20,000 രൂപ, ദിവസവേതനക്കാര്‍ക്ക് 1460 രൂപ

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4,500 രൂപ ബോണസ് അനുവദിച്ച് സര്‍ക്കാര്‍. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 3,000 രൂപ പ്രത്യേക ഉത്സവബത്തയായി ലഭിക്കും. സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് 1,250 രൂപയാണ് പ്രത്യേക ഉത്സവബത്ത. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്ത അനുവദിച്ചിട്ടുണ്ട്. 17 മുതല്‍ ആനുകൂല്യങ്ങളുടെ വിതരണം ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 20,000 രൂപ അനുവദിച്ചു. ഇത് അഞ്ചുമാസ തുല്യഗഡുക്കളായി ഒക്ടോബര്‍ മാസം മുതലുള്ള ശമ്പളത്തില്‍നിന്ന് തിരിച്ചടയ്ക്കേണ്ടതുമാണ്. പാര്‍ട്ട് ടൈം, കണ്ടിന്‍ജന്റ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള മറ്റ് ജീവനക്കാര്‍ക്ക് 6,000 രൂപയാണ് ഓണം അഡ്വാന്‍സായി ലഭിക്കുക.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിതരായ ദിവസവേതനക്കാര്‍ക്ക് 1460 രൂപയും ബാലവാടി അംഗന്‍വാടി ഹെല്‍പര്‍മാര്‍, ആയമാര്‍, പാലിയേറ്റീവ് കെയര്‍ നഴ്സുമാര്‍ എന്നിവര്‍ക്ക് ഇത്
1450 രൂപയായിരിക്കുംഉത്സവ ബത്ത.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page