കൊച്ചി -ബെംഗളൂരു വന്ദേഭാരതിലെ സീറ്റില്‍ ചത്ത പാമ്പ്: അണലിയെ കണ്ടത് യാത്രക്കാരന്‍, റെയില്‍വേ അന്വേഷണം ആരംഭിച്ചു

കൊച്ചി: ബംഗളൂരുവിലേക്കുള്ള വന്ദേഭാരത് എക്‌സപ്രസിലെ സീറ്റില്‍ ചത്ത പാമ്പ്.
വ്യാഴാഴ്ച ഉച്ചയ്ക്കു 2.20നു കൊച്ചിയില്‍ നിന്നു പുറപ്പെടുന്ന സര്‍വീസ് തുടങ്ങുന്നതിനു തൊട്ടുമുന്‍പായിരുന്നു യാത്രക്കാര്‍ന്‍ അണലിയെ കണ്ടത്. വന്ദേഭാരതിന്റെ സി-6 കോച്ചിലാണ് സംഭവം. വിവരം ലഭിച്ചതോടെ റെയില്‍വേ ശുചീകരണത്തൊഴിലാളികള്‍ എത്തി പാമ്പിനെ നീക്കം ചെയ്ത ശേഷമാണ് ട്രെയിന്‍ പുറപ്പെട്ടത്.
കൊച്ചിയിലെ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി ചെയ്യുന്ന വിനു വര്‍ഗീസ് ഭാര്യയ്ക്കും രണ്ട് വയസ്സുള്ള കുഞ്ഞിനുമൊപ്പം കോയമ്പത്തൂരിലേക്ക് പോകാനാണ് വന്ദേഭാരതില്‍ കയറിയത്. സീറ്റിലിരുന്നപ്പോഴാണ് തൊട്ടടുത്ത സീറ്റില്‍ പാമ്പ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പരിശോധനയില്‍ പിന്നീട് പാമ്പ് ചത്തതാണെന്ന് മനസ്സിലായി. സംഭവത്തിന് പിന്നാലെ ‘റെയില്‍മദദ്’ പോര്‍ട്ടലിലൂടെ പരാതി നല്‍കി. തുടര്‍ന്ന് റെയില്‍വേ ജീവനക്കാര്‍ സ്ഥലത്തെത്തി പാമ്പിനെ മാറ്റുകയായിരുന്നു. ട്രെയിനിന്റെ ശുചീകരണ ജോലികള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ആ സമയത്തു പാമ്പിനെ കണ്ടിരുന്നില്ലെന്നാണു സൂചന. യാത്രക്കാരില്‍ ചിലര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പിന്നീടു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. സംഭവത്തില്‍ റെയില്‍വേ അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page