കണ്ണൂർ: പനി ബാധിച്ച യുവാവ് ആശുപത്രിയിൽ കുഴഞ്ഞു വീണ് മരിച്ചു. ചപ്പാരപ്പടവിലെ ഇസി അബ്ദുല്ലയുടെ മകൻ മർഷദാണ് (25) വ്യാഴാഴ്ച്ച ഉച്ചയോടെയാണ് മരിച്ചത്. പിതാവിന് ഒപ്പം ചപ്പാരപ്പടവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിയ മർഷാദ് ഡോക്ടറെ കാണാൻ നിൽക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ കണ്ണൂരിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ചപ്പാരപ്പടവ് ടൗണിലെ വ്യാപാരിയാണ് പിതാവ്. ഈ സ്ഥാപനത്തിലെ സെയിൽമാനാണ് മർഷാദ് മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഫാത്വിമയാണ് മാതാവ്. സഹോദരങ്ങൾ: മർജാന, ഉമൈർ. ഖബറടക്കം വെള്ളിയാഴ്ച ഉച്ചയ്ക്ക്.








