വടകര: പ്രശസ്ത ഗായകനും സംഗീത അധ്യാപകനുമായ ഇരിങ്ങല്‍ എം.ടി. ശിവദാസ് അന്തരിച്ചു. 65 വയസ്സായിരുന്നു. മണിയൂര്‍ ഹൈസ്‌കൂളിലെ റിട്ട.അധ്യാപകനായിരുന്നു. ശിവദാസ് നിരവധി ആല്‍ബങ്ങള്‍ക്ക് സംഗീതം നല്‍കുകയും ആലപിക്കുകയും ചെയ്തിട്ടുണ്ട്. സംഗീതലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. റേഡിയോ ബിഹൈ ആര്‍ടിസ്റ്റായിരുന്നു. നിരവധി ഗാനമേളകളില്‍ പങ്കെടുത്തിരുന്നു. സംസ്‌കാരം നാളെ വീട്ടു വളപ്പില്‍. പരേതനായ പാറച്ചാല്‍ മാധവന്റെയും ലീലയുടെയും മകനാണ്. ഭാര്യ: പ്രമീള. മക്കള്‍: ശ്രീദാസ്, സംഗീത.








