കോഴിക്കോട്: ലോറിയില്‍ നിന്നു മാർബിൾ ഇറക്കുന്നതിനിടയില്‍ ദേഹത്തേക്ക് വീണ് തൊഴിലാളി മരിച്ചു. വാകയാട് സ്വദേശി ഷിബി (42)യാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മന്നങ്കാവ് സ്വദേശി ഷെറിന്‍ ലാലി (34)നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ (ഞായര്‍) രാത്രി പതിനൊന്നര മണിയോടെ കൊയിലാണ്ടി, വെങ്ങളം, കാട്ടിലപ്പീടികയിലാണ് അപകടം. പുതിയതായി നിര്‍മ്മിക്കുന്ന വീട്ടിലേക്ക് മാര്‍ബിള്‍ ഇറക്കുന്നതിനിടയില്‍ ആയിരുന്നു അപകടം. കൂറ്റന്‍ മാര്‍ബിള്‍ പാളികള്‍ ഇറക്കുന്നിതിനിടെ ഇരുവരുടെയും ദേഹത്തേക്ക് വീഴുകയായിരുന്നു. ഷിബി അപകടസ്ഥലത്ത് തന്നെ മരണപ്പെട്ടു.








