ഇന്നത്തെ പ്രധാന വാർത്തകൾ

​പശ്ചിമേഷ്യൻ സംഘർഷവും നയതന്ത്ര നീക്കങ്ങളും .
​മക്ക പ്രതിരോധ കരാർ – സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ തമ്മിൽ ചരിത്രപരമായ സംയുക്ത പ്രതിരോധ കരാർ മക്കയിൽ ഒപ്പിട്ടു. ഈ കരാർ ഏതെങ്കിലും രാജ്യത്തിന് എതിരല്ലെന്നും പൂർണ്ണമായും പ്രതിരോധപരം മാത്രമാണെന്നും പാകിസ്ഥാൻ വ്യക്തമാക്കി.

​ഹോർമുസ് കടലിടുക്ക് ചർച്ചകൾ: ആഗോള എണ്ണവ്യാപാരത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന് ഇറാൻ ഉപാധികൾ മുന്നോട്ടുവെച്ചു.
വിഷയത്തിൽ ഇറാന്മാരും ഒമാനും തമ്മിലുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണ്.

​ഇറാൻ പരമോന്നത നേതാവിന്റെ വീഡിയോ: ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമേനിയുടെ ആരോഗ്യം തൃപ്തികരമല്ലെന്ന പ്രചാരണങ്ങൾക്കിടെ, അദ്ദേഹം സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ പുതിയ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടു.

​യു.എസ് – ഇറാൻ ചർച്ചകൾ: അമേരിക്കയുമായുള്ള ചർച്ചകളിൽ ജാഗ്രതയോടെ സമീപിക്കുന്ന ഇറാൻ, ആദ്യം നഷ്ടപരിഹാരം വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

​തീരുവ വിവാദം: റഷ്യയിൽ നിന്ന് പെട്രോളിയം ഉൽപ്പന്നങ്ങൾ വാങ്ങുന്ന രാജ്യങ്ങൾക്ക് (ഇന്ത്യ ഉൾപ്പെടെ) ഉയർന്ന നികുതി ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന ഉപരോധ ബിൽ യു.എസ് സെനറ്റിൽ വന്നിട്ടുണ്ട്.

​റഷ്യ – യുക്രെയ്ൻ യുദ്ധം
​ഡ്രോൺ ആക്രമണം: റഷ്യൻ നഗരമായ ബെൽഗൊറോഡിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു.

​റഷ്യയുടെ പുതിയ റെയിൽ പദ്ധതി: മോസ്കോയിൽ നിന്ന് ദക്ഷിണേഷ്യൻ രാജ്യങ്ങൾ വഴി ന്യൂഡൽഹിയിലേക്ക് നേരിട്ടുള്ള റെയിൽ പാത നിർമ്മിക്കുന്നതിനുള്ള സാധ്യതകൾ റഷ്യ തേടുന്നു.

​ഡൽഹി ജന്തർമന്തറിൽ വിദ്യാർത്ഥി പ്രക്ഷോഭം: കേന്ദ്ര പരീക്ഷാ ഏജൻസിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും വിദ്യാർത്ഥികളുടെ ആശങ്കകളിലും ഡൽഹി ജന്തർമന്തറിൽ പ്രക്ഷോഭം തുടരുന്നു. വിഷയം രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ ചർച്ചയായിട്ടുണ്ട്.

​മമതാ ബാനർജിയുടെ വാഹനത്തിന് നേരെ ആക്രമണം: പശ്ചിമ ബംഗാളിൽ പ്രതിഷേധക്കാർക്ക് നേരെ പോകവേ മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണ ശ്രമമുണ്ടായതായി റിപ്പോർട്ടുകൾ.

​ദേശീയ പരീക്ഷാ ഏജൻസിയിൽ അഴിച്ചുപണി: ചോദ്യപേപ്പർ ചോർച്ച തടയുന്നതിനും ക്രമക്കേടുകൾ അന്വേഷിക്കുന്നതിനുമായി പ്രത്യേക വിഭാഗം രൂപീകരിക്കാനും ഘടനയിൽ കൂടുതൽ മാറ്റങ്ങൾ വരുത്താനും കേന്ദ്ര സർക്കാർ തീരുമാനിച്ചു.

​ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി തർക്കം: അതിർത്തി ഗ്രാമത്തിൽ നിന്ന് ഇന്ത്യൻ കർഷകനെ ബംഗ്ലാദേശി സംഘം തട്ടിക്കൊണ്ടുപോയതിനെ തുടർന്ന് അതിർത്തി മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നു.

​ഡാറ്റാ സംരക്ഷണ നിയമം സുപ്രീം കോടതിയിൽ: കേന്ദ്രത്തിന്റെ ഡാറ്റാ സംരക്ഷണ നിയമത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന്റെ പ്രതികരണം തേടി.

​ജാർഖണ്ഡിൽ വിദ്യാർത്ഥി സമരം കടുക്കുന്നു: റിക്രൂട്ട്‌മെന്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം ശക്തമായതോടെ ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷനിലെ മൂന്ന് അംഗങ്ങൾ രാജിവെച്ചു.

​മഹാരാഷ്ട്രയിൽ പരിശീലന വിമാനം തകർന്നു: ബാരാമതി വ്യോമതാവളത്തിന് സമീപം പരിശീലന വിമാനം തകർന്നുവീണെങ്കിലും പൈലറ്റുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

കണ്ണൂർ സ്ക്വാഡും കേരള പൊലീസും ചേർന്ന് അറസ്റ്റ് ചെയ്ത അർജുൻ ആയങ്കിയെ
റിമാൻഡ് ചെയ്തു.

​മഴ മുന്നറിയിപ്പ്: സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

​ കൊല്ലത്ത് കടലിൽ കാണാതായവർക്കായുള്ള തിരച്ചിലിന് നാവികസേനയുടെ ‘ഐഎൻഎസ് കൽപ്പേനി’ കപ്പൽ നീണ്ടകരയിലെത്തി തിരച്ചിൽ ശക്തമാക്കി.

​ടി.ജി. മോഹൻദാസ് കസ്റ്റഡിയിൽ: വിവാദ വീഡിയോ പരാമർശവുമായി ബന്ധപ്പെട്ട് ഹിന്ദുത്വ സൈദ്ധാന്തികൻ ടി.ജി. മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

​കാസർകോട് ജില്ലയിൽ
​മഴ മുന്നറിയിപ്പും കാലാവസ്ഥയും: മഴയ്ക്ക് നേരിയ ശമനം വന്നതോടെ തീരദേശ മേഖലകളിൽ മത്സ്യബന്ധനം പുനരാരംഭിച്ചു. എന്നാലും, മലയോര മേഖലകളിലും പുഴയോരങ്ങളിലും ജില്ലാ ഭരണകൂടം ജാഗ്രത തുടരാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഡോക്ടറില്ലാത്തതിനെ തുടർന്ന് പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം അടച്ചിട്ട വാർത്തയിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അടിയന്തരമായി ഇടപെട്ടു. തിങ്കളാഴ്ച മുതൽ പകരം ഡോക്ടറുടെ സേവനം ഉറപ്പാക്കാനും സംഭവത്തിൽ ഡി.എം.ഒയോട് അടിയന്തര റിപ്പോർട്ട് തേടാനും കളക്ടർ നിർദ്ദേശം നൽകി.

​ ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടനം: ഇന്ന് (തിങ്കൾ ) വൈകുന്നേരം നടക്കും.

​വിവാദ ക്വിസ് ചോദ്യം – അധ്യാപകന് സസ്പെൻഷൻ: പള്ളത്തടുക്ക എ.യു.പി സ്കൂൾ അധ്യാപകൻ ഗുരുപ്രസാദിനെ പൊതുവിദ്യാഭ്യാസ ഡയറക്ടർ സസ്പെൻഡ് ചെയ്തു. ക്വിസ് മത്സരത്തിൽ വിവാദ ചോദ്യങ്ങൾ ഉൾപ്പെടുത്തിഎന്നാരോപിച്ചാണ് നടപടി.

കുമ്പള ദേവീനഗറിൽ ദേശീയപാതയുടെ സർവീസ് റോഡിലും ഓവുചാലിലും വൻതോതിൽ മാലിന്യം തള്ളിയതിനെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി.

ഹോംസ്‌റ്റേകൾക്കെതിരെ നടപടി: ഉഡുപ്പി, ദക്ഷിണ കന്നഡ തീരദേശ മേഖലകളിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചു വന്ന നൂറിലധികം അനധികൃത ഹോംസ്‌റ്റേകളും റിസോർട്ടുകളും അധികൃതർ അടപ്പിച്ചു.

​ദക്ഷിണ കർണാടകയിലെ മലയോര മേഖലകളിലും തീരദേശത്തും ഇടവിട്ടുള്ള മഴ തുടരുന്നു. മൺസൂൺ ശക്തിപ്പെട്ടതിനെ തുടർന്ന് പുഴകളിലെ ജലനിരപ്പ് ഉയർന്നുനിൽക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page