പി പി ചെറിയാൻ
ഡാളസ്: സ്നേഹത്തിന്റെയും പരസ്പര സംരക്ഷണത്തിന്റെയും പ്രതീകമായ ‘രക്ഷാബന്ധൻ’ ആഘോഷം 29 നു വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. ഡാളസ് ഫാർമേഴ്സ് ബ്രാഞ്ചിലെ ബ്രഹ്മാകുമാരീസ് മെഡിറ്റേഷൻ സെന്ററിന്റെ നേതൃത്വത്തിലാണ് ചടങ്ങ് ഒരുക്കിയിരിക്കുന്നത്.സമൂഹത്തിൽ സ്നേഹവും സമാധാനവും വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
ആഗസ്റ്റ് 29, ശനിയാഴ്ച,രാവിലെ 10മണി മുതൽ 11:00 മണി വരെയും ,വൈകുന്നേരത്തെ സെഷൻ: 5:30 മണി മുതൽ 6:30 മണി വരെയുമാണ് കൂടുതൽ വിവരങ്ങൾക്കു 972-254-5562 നമ്പറിൽ ബന്ധപ്പെടാം .








