കോഴിക്കോട്: സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു, പേരാമ്പ്രയില്‍ പാര്‍ക്ക് ചെയ്തിരുന്ന പേരാമ്പ്ര-വടകര ബസിലാണ് ഡ്രൈവര്‍ ഹരീഷി(40)നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജോലി കഴിഞ്ഞ് ഇന്നലെ രാത്രി വീട്ടിലെത്താന്‍ വൈകിയ ഇയാളെ ഭാര്യ ആതിര ഫോണ്‍ ചെയ്തിരുന്നു. ഉടന്‍ എത്താമെന്നായിരുന്നു മറുപടിയെന്നു പറയുന്നു. എന്നാല്‍ പിന്നീടും കാണാതിരുന്നതിനെ തുടര്‍ന്ന് വീണ്ടും വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. പുലര്‍ച്ചെ ഹരീഷിന്റെ സഹോദരന്‍ പ്രജീഷ് നടത്തിയ അന്വേഷണത്തിലാണ് മരണ വിവരം അറിഞ്ഞത്. തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പ്രൈമറി വിദ്യാര്‍ത്ഥികളായ തന്മയ, ആലിയ എന്നിവരാണ് മക്കള്‍. സഹോദരന്‍ പ്രജീഷും ഡ്രൈവറാണ്.








