തെന്നിന്ത്യന്‍ പിന്നണി ഗായിക ജമുനാ റാണി അന്തരിച്ചു

ബംഗളൂരു: തെന്നിന്ത്യന്‍ പിന്നണി ഗായിക കെ. ജമുന റാണി അന്തരിച്ചു. 88 വയസായിരുന്നു. വെള്ളിയാഴ്ച രാവിലെ ബംഗളൂരുവില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം വൈകുന്നേരം നടക്കും. തമിഴ്, തെലുങ്ക്, സിംഹള ഭാഷകളിലെ സിനിമകള്‍ക്കായി ആറായിരത്തിലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. 1938 മെയ് 17 ന് ആന്ധ്രാപ്രദേശില്‍ ജനനം. പിതാവ് വരദരാജുലു നായിഡു ഒരു സ്വകാര്യ ജീവനക്കാരനും മാതാവ് ദ്രൗപതി വയലിനിസ്റ്റുമായിരുന്നു. ചെറുപ്പത്തില്‍ തന്നെ സംഗീതം അഭ്യസിച്ചു തുടങ്ങിയിരുന്നു. ഏഴാമത്തെ വയസില്‍ തെലുങ്ക് ചിത്രമായ ത്യാഗയ്യയിലെ ഗാനത്തിലൂടെയാണ് ശ്രദ്ധനേടിയത്.
പ്രശസ്ത നടനും സംവിധായകനുമായ ചിറ്റൂര്‍ വി. നാഗയ്യയാണ് ഈ ചിത്രം നിര്‍മ്മിച്ചത്. പിന്നീട്, വെറും പതിമൂന്നാം വയസില്‍, നായികമാര്‍ക്കുവേണ്ടി പിന്നണി ഗായകനായി പാടാനുള്ള അപൂര്‍വ അവസരം ഇവര്‍ക്ക് ലഭിച്ചു. 1952ല്‍ മദ്രാന്‍ തിയേറ്റേഴ്സ് നിര്‍മ്മിച്ച ‘വലയപതി’ എന്ന ചിത്രത്തിലൂടെ നായികയ്ക്ക് വേണ്ടി പൂര്‍ണ്ണ പിന്നണി ഗായികയായി മാറിയ ജമുന റാണിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.
വളരെ പെട്ടെന്നു തന്നെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച പിന്നണി ഗായികമാരില്‍ ഒരാളായി അംഗീകാരം നേടി. എ.എം. രാജയ്ക്കൊപ്പം ‘സേദ സുലാങ്’ എന്ന ചിത്രത്തിനായി ആലപിച്ച ‘ജീവന മേ ഗമന സന്‍സരേ’ ശ്രീലങ്കയിലെ എക്കാലത്തെയും പ്രിയപ്പെട്ട സിംഹള സിനിമാ ഗാനങ്ങളില്‍ ഒന്നാണ്.
തമിഴ്‌നാട് സര്‍ക്കാര്‍ 1998-ല്‍ ജമുന റാണിയെ പരമോന്നത ബഹുമതിയായ ‘കലൈമാമണി’ നല്‍കി ആദരിച്ചു. പിന്നീട്, 2002-ല്‍ ‘അരിജ്ഞര്‍ അണ്ണാദുരൈ’ അവാര്‍ഡും നല്‍കി ആദരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page