‘എന്നെ തിരഞ്ഞെടുത്തില്ല’; ക്രിക്കറ്റ് ടീമില്‍ സെലക്ഷന്‍ കിട്ടാത്തതില്‍ മനംനൊന്ത് 17 കാരി ജീവനൊടുക്കിയ നിലയില്‍

നാഗ്പുര്‍: പ്രാദേശിക ക്രിക്കറ്റ് ടീമില്‍ സെലക്ഷന്‍ കിട്ടാത്തതില്‍ മനംനൊന്ത് 17 കാരിയായ താരം ആത്മഹത്യ ചെയ്തു. അഥിതി മൊരേശ്വര്‍ ചൗഖണ്ടേ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്.
വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന് അടുത്തകാലത്ത് നടത്തിയ സെലക്ഷന്‍ റൗണ്ടില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടാത്തതില്‍ കടുത്തവിഷമത്തിലായിരുന്നു 17 കാരി. നാഗ്പൂരിലെ ലക്ഷ്മിനഗറിലെ വീട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെ 5.30 ഓടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടില്‍ നിന്നും
കണ്ടെടുത്ത ആത്മഹത്യ കുറിപ്പില്‍ ‘എന്നെ തിരഞ്ഞെടുത്തില്ല’ എന്ന് ഹിന്ദിയില്‍ എഴുതിയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തിയായതിന് ശേഷം മാത്രമാണ് മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാവുകയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ച് അപകട മരണ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ അകോള സ്വദേശിയായ 17 കാരി കഴിഞ്ഞ രണ്ട് വര്‍ഷമായി മാതാവിനൊപ്പം ക്രിക്കറ്റ് പഠിക്കാന്‍ നാഗ്പൂരില്‍ താമസിക്കുകയായിരുന്നു. ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്തിയിരുന്നു. കായികരംഗത്ത് ഉയര്‍ന്ന നിലയില്‍ വളര്‍ന്നുവരാന്‍ ഏറെ ആഗ്രഹിച്ചിരുന്നു. സഹോദരനും ഒരു ക്രിക്കറ്റ് കളിക്കാരനാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page