ദൈവമേ ക്ഷമിക്കണേ! തൊഴുത് മാപ്പ് ചോദിച്ച ശേഷം മോഷണം, ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്നു; പക്ഷെ സിസിടിവി ക്ഷമിച്ചില്ല

നാഗ്പുര്‍: മോഷണത്തിന് മുമ്പായി ദൈവത്തോട് മാപ്പ് ചോദിക്കുന്ന കള്ളന്മാരുടെ സിസിടിവി ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മഹാരാഷ്ട്രയിലെ നാഗ്പുരിലുള്ള ശീതളമാതാ ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തില്‍ കയറിയ രണ്ടു കള്ളന്മാരാണ് ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയത്. ഈമാസം 28 ന് പുലര്‍ച്ചെയാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്. രാവിലെയാണ് മോഷണം നടന്ന വിവരം ക്ഷേത്ര ജീവനക്കാര്‍ അറിയുന്നത്. ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്ത നിലയിലായിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്. വിവരം പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അപ്പോഴാണ് കള്ളന്മാരുടെ പ്രാര്‍ഥന കണ്ടത്. ഒരാള്‍ പ്രതിഷ്ഠയ്ക്ക് മുന്നില്‍ മാപ്പ് ചോദിക്കുന്നതും മറ്റൊരാള്‍ കാണിക്കവഞ്ചി കുത്തിത്തുറക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ദൈവത്തോട് മാപ്പ് ചോദിച്ചയാള്‍ മറ്റാരെങ്കിലും വരുന്നുണ്ടോയെന്ന് നോക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പണിപ്പെട്ട് കാണിക്കവഞ്ചി തുറന്ന പ്രതികള്‍ പണം ബാഗിലാക്കി സ്ഥലം വിടുന്നതും ദൃശ്യങ്ങളില്‍ കാണാം. ലകദ്ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മാല്‍ധക്ക ശിവക്ഷേത്രത്തിലും അന്ന് മോഷണം നടന്നിരുന്നു. ക്ഷേത്ര മാനേജ്മെന്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മോഷണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വയോധികയുടെ മാലപ്പൊട്ടിച്ചോടിയ സംഘം കര്‍ണ്ണാടകയിലേയ്ക്ക് കടന്നത് കാസര്‍കോട്ട് നിന്നു വാടകയ്‌ക്കെടുത്ത വാഹനത്തില്‍; ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡിന്റെ സഹായത്തോടെ പ്രതികള്‍ സുറത്ക്കല്ലിൽ പിടിയില്‍
Scroll to top

You cannot copy content of this page