പ്രിയദര്‍ശിനി ബസുകളില്‍ മോഷണ കേസുകള്‍ വര്‍ധിക്കുന്നു; രണ്ട് യുവതികളുടെ സ്വര്‍ണമാലകള്‍ കവര്‍ന്നു

മലപ്പുറം: പ്രിയദര്‍ശിനി ബസുകളില്‍ മോഷണങ്ങള്‍ വര്‍ധിക്കുന്നതായി പരാതി. തിങ്കളാഴ്ച രണ്ട് യാത്രക്കാരികളുടെ സ്വര്‍ണമാലകള്‍ മോഷണം പോയി. കോഴിക്കോട് പാലക്കാട് റൂട്ടിലോടുന്ന ബസില്‍ നിന്നും 2 പവന്റെ മാലയും പെരിന്തല്‍മണ്ണയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ ബസില്‍ നിന്ന് മൂന്ന് പവന്‍ വരുന്ന താലിമാലയുമാണ് നഷ്ടപ്പെട്ടത്. ബസിലെ തിരക്ക് മുതലെടുത്താണ് മോഷണം നടന്നത്. പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് പരിശോധന നടത്തിയെങ്കിലും മാല കണ്ടെത്താനായില്ല. രണ്ട് സംഭവങ്ങളിലും പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരാഴ്ച മുമ്പ് കോഴിക്കോട് – തിരുവമ്പാടി റൂട്ടിലോടുന്ന പ്രിയദര്‍ശിനി ബസിലും മോഷണം നടന്നിരുന്നു. അതിഥി തൊഴിലാളിയുടെ 15,000 രൂപയാണ് അന്ന് മോഷണം പോയത്. ബസ് കുന്ദമംഗലത്ത് എത്തിയപ്പോഴാണ് പണം നഷ്ടമായ വിവരം അതിഥി തൊഴിലാളി അറിയുന്നത്. ഉടന്‍ തന്നെ കണ്ടക്ടറെ വിവരം അറിയിച്ചു. ഉടന്‍ തന്നെ ബസ് പൊലീസ് സ്റ്റേഷനിലേക്ക് വിടാന്‍ കണ്ടക്ടര്‍ ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് ബസ് കുന്ദമംഗലം സ്റ്റേഷനില്‍ എത്തിച്ച് യാത്രക്കാരെ മുഴുവന്‍ ഇറക്കി ബാഗുകള്‍ പരിശോധിച്ചു. ചിലരുടെ പോക്കറ്റടക്കം പൊലീസ് പരിശോധിച്ചു. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. എന്നാല്‍ പണം കണ്ടെത്താന്‍ കഴിഞ്ഞില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കൊലക്കേസിലെ പിടികിട്ടാപ്പുള്ളി 25 വര്‍ഷത്തിനു ശേഷം പിടിയില്‍; 15 വര്‍ഷമായി പയ്യന്നൂരില്‍ തട്ടുകട നടത്തി, ഭക്ഷണം കഴിക്കാനെത്തിയ പൊലീസുകാര്‍ക്കും പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല
Scroll to top

You cannot copy content of this page