ഭാര്യയെ കെട്ടിത്തൂക്കി കൊന്ന് ഭര്‍ത്താവ്; ശ്വാസം കിട്ടാതെ പിടയുന്ന 23കാരിയുടെ ദൃശ്യങ്ങള്‍ മാതാപിതാക്കളെ തത്സമയം കാണിച്ച് ക്രൂരത, കൂട്ടുകാര്‍ക്കും അയച്ചുകൊടുത്തു

ബംഗളൂരു: വിവാഹേതരബന്ധമുണ്ടെന്ന് ആരോപിച്ച് കര്‍ണാടകയില്‍ 23കാരിയെ കെട്ടിത്തൂക്കി കൊന്ന് ഭര്‍ത്താവ്. ശ്വാസം കിട്ടാതെ പിടയുന്ന യുവതിയുടെ ദൃശ്യങ്ങള്‍ വീഡിയോകോള്‍ വഴി അവളുടെ മാതാപിതാക്കള്‍ക്ക് കാണിച്ചുകൊടുത്തു. കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയില്‍ ഞായറാഴ്ച വൈകുന്നേരമാണ് ക്രൂരകൊലപാതകം നടന്നത്. ഭാഗ്യശ്രീ ജിഗലൂരാണ്(23) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് പ്രവീണ്‍ ജിഗലൂരിനെ പൊലീസ് അറസ്റ്റുചെയ്തു. ഇരുവരും താമസിച്ചിരുന്ന ഗഗലി ഗ്രാമത്തിലെ വീട്ടില്‍വച്ചായിരുന്നു കൊലപാതകം. മരകഷ്ണംകൊണ്ട് ക്രൂരമായി മര്‍ദിച്ച ശേഷം ഭാഗ്യശ്രീയെ ഉത്തരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു. ശേഷം വിഡിയോ കോളിലൂടെ ഈദൃശ്യം മാതാപിതാക്കള്‍ക്ക് കാണിച്ചുകൊടുത്തു. അവളുടെ നിസ്സഹായത ക്യാമറയില്‍ പകര്‍ത്തി അത് സുഹൃത്തുക്കള്‍ക്കും അയച്ചു.കൊലപാതക വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രവീണിനെ അറസ്റ്റുചെയ്തു. വിവാഹേതരബന്ധമുണ്ടെന്ന് സംശയിച്ച് ഭാഗ്യശ്രീയെ പലതവണ ഇയാള്‍ മര്‍ദിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പ്രവീണുമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുമാസമായി ഭാഗ്യശ്രീ സ്വന്തം വീട്ടിലായിരുന്നു താമസം. എന്നാല്‍ സമാധാനമായി ജീവിക്കാമെന്ന പ്രവീണിന്റെ ഉറപ്പിനെ തുടര്‍ന്നാണ് ഞായറാഴ്ച വൈകുന്നേരം യുവതി തിരികെ ഭര്‍തൃഗൃഹത്തിലെത്തിയത്. എന്നാല്‍ തിരിച്ചെത്തിയ അന്നുതന്നെ ഇയാള്‍ യുവതിയെ കൊലപ്പെടുത്തുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page