കാസര്‍കോട്: ന്യൂമോണിയ ബാധിച്ച് അധ്യാപകന്‍ മരിച്ചു. കണ്ണൂര്‍ ആലക്കോട് ചാണോകുണ്ട് കരിവേടന്‍കുണ്ട് സ്വദേശിയും, ബന്തടുക്ക കരിവേടകം സെന്റ് മേരീസ് യുപി സ്‌കൂള്‍ അധ്യാപകനുമായ കാഞ്ഞിരത്തുംമൂട്ടില്‍ സിജോ കെ ഡൊമിനിക്(39) ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച് കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 ന് കരുണാപുരം സെന്റ് ജൂഡ്സ് പള്ളിയില്‍. വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് യു.പി.സ്‌കൂള്‍, വയത്തൂര്‍ യു.പി. സ്‌കൂള്‍, ഉളിക്കല്‍ എന്നിവിടങ്ങളിലും അധ്യാപകനായി സേവനം ചെയ്തിരുന്നു.
ദീപിക ദിനപത്രം ആലക്കോട് മുന്‍ ലേഖകനായിരുന്നു. യൂത്ത് ഫ്രണ്ട് (എം) കണ്ണൂര്‍ ജില്ലാ മുന്‍ വൈസ് പ്രസിഡണ്ടും, കെ.സി.വൈഎം തലശ്ശേരി അതിരൂപത മുന്‍ പ്രസിഡണ്ടുമാണ്. പരേതനായ ഡൊമിനികിന്റെയും കുളങ്ങര കുടുംബാംഗം ആലീസിന്റെയും മകനാണ്. ഭാര്യ: പാത്തന്‍പാറ വരകില്‍ കുടുംബാംഗം ജോയ്‌സി. മക്കള്‍: അന്‍സ, അന്‍ഷ്(ഇരുവരും വിദ്യാര്‍ത്ഥികള്‍ കരിവേടകം സെന്റ് മേരീസ് സ്‌കൂള്‍). സഹോദരി: ജിഷ സാഷ്(അധ്യാപിക, അസംപ്ഷന്‍ സ്‌കൂള്‍, ബത്തേരി).








