കൊച്ചി: യുവതിയെ വീട്ടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം പിണ്ടിമന വെറ്റിലപ്പാറ രാജീവ് ഗാന്ധി കോളനിയിലെ ചിറമ്മേല്‍ സിനി ബിജു (46)ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ബിജു(50)വിനെ ഇടത് കൈയില്‍ പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ബിജുവിനെ കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ പൊലീസ് നിരീക്ഷണത്തിലാണ്. വ്യാഴാഴ്ച രാത്രിയിലാണ് അക്രമം നടന്നത്. ഇരുവരെയും വെട്ടേറ്റ നിലയിലാണ് അയല്‍വാസികള്‍ കണ്ടത്. പിന്നീട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും യുവതി മരിച്ചിരുന്നു. ദമ്പതികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം. യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാകാമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സിനി കോതമംഗലത്തെ ധര്‍മ്മഗിരി ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു. സംഭവത്തില്‍ കോതമംഗലം പൊലീസ് അന്വേഷണം തുടരുകയാണ്.








