ചോദ്യ പേപ്പർ വിതരണത്തിലെ തകരാറിനെ തുടർന്ന് പി.എസ്.സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമീഷന്‍ റദ്ദ് ചെയ്ത പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ചോദ്യ പേപ്പര്‍ വിതരണത്തിലെ തകരാറിനെ തുടര്‍ന്ന് ജൂലൈ 18ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.05 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പത്താം തരം പൊതു പ്രാഥമിക പരീക്ഷ ആഗസ്ത് 22ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.05 വരെ നടത്തും. 18ന് ഉച്ചയ്ക്ക് ശേഷം നടക്കേണ്ട പത്താം തരം പൊതു പ്രാഥമിക പരീക്ഷയുടെ രണ്ടാം
ഘട്ട പരീക്ഷയാണ് ചോദ്യപേപ്പർ വിതരണത്തിലെ അപാകത കാരണം റദ്ദാക്കിയത്.
അന്നേ ദിവസം രാവിലെ 10 മുതല്‍ 11.35 വരെ നടന്ന ആലപ്പുഴ ജില്ലയിലെ ലജനത്തുള്‍ മുഹമ്മദീയ എച്ച്എസ്എസില്‍ നടന്ന പരീക്ഷയും റദ്ദാക്കിയിരുന്നു. പരീക്ഷയുടെ രണ്ടാം ഘട്ടവും ലജനത്തുള്‍ സ്‌കൂളില്‍ പരീക്ഷ എഴുതിയ ഉദ്യോഗാര്‍ഥികള്‍ക്കുളള പുന:പരീക്ഷയും ഓഗസ്റ്റ് 22ന് രാവിലെ 10.30 ന് നടക്കും.
ആഗസ്ത് 22 ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ലീഗല്‍ മെട്രോളജി വകുപ്പിലെ ഇന്‍സ്‌പെക്ടിങ് അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 883/2025, 647/2025 എല്‍സി/എഐ) പരീക്ഷ നവംബര്‍ 21ലേക്ക് മാറ്റിവച്ചു. വിശദവിവരങ്ങള്‍ പിഎസ്‌സി ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page