ചട്ടഞ്ചാലിലെ പ്ലാസ്റ്റിക് സംഭരണ ശാലയില്‍ വന്‍ തീപിടിത്തം

കാസര്‍കോട്: ചട്ടഞ്ചാലിലെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ വന്‍ തീപിടിത്തം. പ്ലാസ്റ്റിക് ഗ്രാന്യൂള്‍സ് ഉണ്ടാക്കാനായി തരംതിരിക്കുന്ന ഫാക്ടറിയിലാണ് തീപ്പിടിത്തമുണ്ടായത്. പ്ലാസ്റ്റിക് സംഭരണ ശാല കത്തിനശിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 5 മണിയോടെയാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം. തൊഴിലാളികളുടെ വിവരത്തെ തുടര്‍ന്ന് കാസര്‍കോട്, കാഞ്ഞങ്ങാട്, കുറ്റിക്കോല്‍ എന്നിവിടങ്ങളില്‍ നിന്ന് 4 യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. രാവിലെ ഏഴുമണിയോടെ പൂര്‍ണ്ണമായും തീയണക്കാനായി. സംഭവസമയത്ത് തൊഴിലാളികള്‍ ആരും ഉണ്ടായിരുന്നില്ല. പ്ലാസ്റ്റിക് സംഭരണ കേന്ദ്രമായതിനാല്‍ വലിയതോതില്‍ പുക പ്രദേശത്ത് പടരുന്നുണ്ട്. ഫാക്ടറിക്ക് അകത്തുകൂടെയാണ് ഗെയില്‍ വാതക പൈപ്പ് ലൈന്‍ കടന്നുപോകുന്നത്. തീ നിയന്ത്രണവിധേയമാക്കിയ ശേഷം ഉദ്യോഗസ്ഥര്‍ ഗെയില്‍ വാതക പൈപ്പ് ലൈനിന്റെ മുകള്‍ ഭാഗത്ത് പരിശോധന നടത്തി. രണ്ടുമീറ്റര്‍ ആഴത്തിലാണ് പൈപ്പ് കടന്നുപോകുന്നത്. പൈപ്പ് ലൈനില്‍ തീ ബാധിച്ചിട്ടില്ലെന്ന് ഉറപ്പാക്കി. കാസര്‍കോട് നിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ ഹര്‍ഷയുടെ നേതൃത്വത്തില്‍ എസ്എഫ്ആര്‍ഒ സുകു വര്‍ഗീസ്, ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍മാരായ ജിതിന്‍, അരുണ്‍, ബിബിഷ്, വൈശാഖ്, ശ്രീജിഷ, അരുണ, ഡ്രൈവര്‍ പ്രസീദ്, അജേഷ്, ഹോം ഗാര്‍ഡുമാരായ രാഗേഷ്, പ്രസാദ്, ശ്രീജിത്ത് എന്നിവര്‍ തീയണക്കാനെത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page