പയ്യന്നൂർ: പതിനാറുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ നാടക നടന്‍ അറസ്റ്റില്‍. രാമന്തളി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ എ.കെ. ഉണ്ണിക്കൃഷ്ണനെ(65)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 15നാണ് കേസിന് ആസ്പദമായ സംഭവം. ഹോട്ടലില്‍ ചായ കുടിക്കുന്നതിനിടെ പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിയോട് സൗഹൃദം നടിച്ച് ഓട്ടോയില്‍ കയറ്റികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. പ്രതിയുടെ വീട്ടില്‍ എത്തിച്ച ശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടി ഭയന്ന് പുറത്തേക്കോടുകയായിരുന്നു. 16കാരൻ വീട്ടിലെത്തി മാതാപിതാക്കളോട് സംഭവം പറയുകയായിരുന്നു. പ്രതിക്കെതിരെ നേരത്തെയും പോക്സോ കേസുണ്ടായിരുന്നുവെന്നും ജാമ്യത്തിലാണെന്നും പൊലീസ് പറഞ്ഞു.








