പള്ളിയില്‍ നിന്നും നിസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയ ആളുകളുടെ ഇടയിലേക്ക് ലോറി പാഞ്ഞു കയറി; ഒരു വിദ്യാര്‍ത്ഥി മരിച്ചു, 4 പേര്‍ക്ക് പരിക്ക്

പാലക്കാട്: പള്ളിയില്‍ നിന്നും നമസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയ ആളുകളുടെ ഇടയിലേക്ക് ലോറി പാഞ്ഞു കയറി അപകടം. ഒരു വിദ്യാര്‍ത്ഥി മരിച്ചു. മുണ്ടൂര്‍ യുവക്ഷേത്ര കോളജിലെ ബിസിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി മുഹമ്മദ് ഫര്‍ഹാനാണ് മരിച്ചത്. കോളേജിലെ 4 വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ പാലക്കാട് മുണ്ടൂര്‍ ഒമ്പതാം മൈല്‍ പള്ളിയില്‍ നമസ്‌കാരം കഴിഞ്ഞ് കഴിഞ്ഞ് പുറത്തിറങ്ങിയ ആളുകളുടെ ഇടയിലേക്കാണ് ലോറി പാഞ്ഞു കയറിയത്. ആശുപത്രി മാലിന്യവുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. മുഹമ്മദ് ഫര്‍ഹാനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ കുട്ടികളില്‍ ഒരാളെ കോങ്ങാട് ഒരു സ്വകാര്യ ആശുപത്രിയിലും 2 പേരെ പാലക്കാട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാളെ പാലക്കാട് ജില്ല ആശുപത്രിയില്‍ എത്തിച്ചു. പരിക്കേറ്റവരെ സ്‌കാനിങ്ങിന് വിധേയമാക്കി. മരിച്ച വിദ്യാര്‍ഥിയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പാലക്കാട് പറക്കുന്നം സ്വദേശിയാണ് മരണപ്പെട്ട മുഹമ്മദ് ഫര്‍ഹാന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page