സെന്‍സസ് ഡ്യൂട്ടിക്കെത്തിയ അധ്യാപികയോട് അപമര്യാദയായി പെരുമാറി; 55കാരന്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം മുളന്തുരുത്തിയില്‍ സെന്‍സസ് ഡ്യൂട്ടിക്ക് എത്തിയ സര്‍ക്കാര്‍ അധ്യാപികയോട് അപമാര്യാദയായി പെരുമാറിയയാള്‍ പിടിയില്‍. ശശികുമാര്‍ എന്ന അമ്പത്തിയഞ്ചുകാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുളന്തുരുത്തി പൊലീസാണ് ഇയാളെ പിടികൂടിയത്. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. അധ്യാപിക ചോദിച്ച ചോദ്യങ്ങള്‍ കേട്ടപ്പോഴാണ് പ്രകോപിതനായി അതിക്രമം നടത്തിയത്. അധ്യാപിക തിരിച്ചുപോകുമ്പോള്‍ കാര്‍ തടഞ്ഞുനിര്‍ത്തി അപമര്യാദയായി പെരുമാറുകയായിരുന്നു. ഇയാള്‍ ആ സമയത്ത് മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഡ്യൂട്ടി തടസ്സപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. കേസില്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് അറയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page