തൃശൂര്‍: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കിടപ്പുരോഗികളായ ദമ്പതികള്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി 11.30ഓടെ ഗുരുവായൂരില്‍ ആണ് അപകടമുണ്ടായത്. കുട്ടപ്പന്‍ (70), അംബിക (65) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീടിനുള്ളില്‍ പുക നിറഞ്ഞതിനെ തുടര്‍ന്നാണ് ഇവര്‍ ഉണര്‍ന്നത്. തുടര്‍ന്ന് അയല്‍വാസികളെ വിളിച്ചുവരുത്തുകയായിരുന്നു. അവരെത്തിയാണ് വീടിനുള്ളില്‍ നിന്നും ഇവരെ പുറത്തെത്തിച്ചത്. അപ്പോഴാണ് ഫ്രിഡ്ജ് പൊട്ടിത്തറിച്ചത്. പുക ശ്വസിച്ച് ദമ്പതികള്‍ക്ക് ശ്വാസ തടസം അനുഭവപ്പെട്ടിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ല. മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കും അപകടത്തിന് കാരണമെന്നാണ് പ്രാഥമികമായ നിഗമനം. പൊട്ടിത്തറിയില്‍ വീടിന്റെ ഭിത്തികള്‍ക്ക് വിള്ളലുണ്ട്. മുറിയിലെ ജനല്‍ച്ചില്ലുകളും തകര്‍ന്നിട്ടുണ്ട്. വിവരത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.








