‘നടന്‍ മോഹന്‍ലാലിന്റെ കൈവശം 5 ജോഡി ആനക്കൊമ്പുകള്‍, മൂന്നു ജോഡി മറച്ചുവച്ചതില്‍ ദുരൂഹത’; അന്വേഷണം വേണമെന്ന് പരാതിക്കാരന്‍

കൊച്ചി: നടന്‍ മോഹന്‍ലാലിന്റെ ആനക്കൊമ്പ് ശേഖരത്തിലുള്ള 3 ജോഡി ആനക്കൊമ്പുകളുടെ
വിവരം മറച്ചുവച്ചതില്‍ ദുരൂഹതയുണ്ടെന്ന് പരാതിക്കാരന്റെ അഭിഭാഷകന്‍. ഇതില്‍ കൃത്യമായ അന്വേഷണം വേണമെന്ന് അഡ്വ. എബ്രഹാം പി മീഞ്ചങ്കര ആവശ്യപ്പെട്ടു. തന്റെ കൈവശം 5 ജോഡി ആനക്കൊമ്പുകളുണ്ടെന്നാണ് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
പുതിയതായി വെളിപ്പെടുത്തിയ 3 ജോഡി ആനക്കൊമ്പുകളുടെ വിവരം ഹാജരാക്കാന്‍ വനം വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആ ആനക്കൊമ്പുകള്‍ തനിക്ക് സമ്മാനം കിട്ടിയതാണെന്ന് മോഹന്‍ലാല്‍ അറിയിച്ചു.
എറണാകുളം തേവരയിലെ മോഹന്‍ലാലിന്റെ വസതിയില്‍ 2011 ഡിസംബര്‍ 21ന് ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് രണ്ടു ജോഡി ആനക്കൊമ്പുകള്‍ കണ്ടെത്തിയത്
നേരത്തെ മോഹന്‍ലാലിന്റെ കൈവശമുണ്ടായിരുന്ന ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഹൈക്കോടതി ഇടപെട്ട് റദ്ദാക്കിയിരുന്നു. നടപടിക്രമങ്ങള്‍ പാലിച്ചല്ല സര്‍ഫിക്കറ്റുകള്‍ നല്‍കിയതെന്ന് വിലയിരുത്തിയാണ് നടപടി. ഇതിനിടെയാണ് വനംവകുപ്പിന്റെ ഒറ്റത്തവണ പരാതി തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം കൂടുതല്‍ ആനക്കൊമ്പുകള്‍ തന്റെ കൈവശമുണ്ടെന്ന് മോഹന്‍ലാല്‍ വെളിപ്പെടുത്തിയത്. ഇതോടെ 5 ജോഡി ആനക്കൊമ്പുകളാണ് ഇദ്ദേഹത്തിന്റെ കൈവശമുള്ളതെന്ന് വ്യക്തമായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page