ഒമാന്‍ തീരത്ത് ചരക്കുകപ്പലിന് നേരെ ആക്രമണം; 10 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായി

ന്യൂഡല്‍ഹി: ഒമാന്‍ തീരത്ത് ‘ജി.എഫ്.എസ് ഗാലക്‌സി’ എന്ന ചരക്കുകപ്പലിന് നേരെ ഉണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള വാണിജ്യ കപ്പലുകള്‍ക്കും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ മേഖലയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യന്‍ പൗരന്മാരില്‍ 10 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും ഒരു ഇന്ത്യന്‍ പൗരനെ കാണാതായതായും വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
ഒമാന്‍ തീരത്തുണ്ടായ ഈ ആക്രമണം അതീവ ആശങ്കാജനകമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി. കാണാതായ ഇന്ത്യക്കാരനായുള്ള തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി ഒമാനിലെ ഇന്ത്യന്‍ എംബസി അവിടുത്തെ പ്രാദേശിക അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഒമാന്‍ ഭരണകൂടം നല്‍കുന്ന പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും മന്ത്രാലയം കുറിച്ചു. ഞായറാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page