പാലക്കാട്: മുന്‍ സൈനികനെ വീട്ടില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.
ചെര്‍പ്പുളശ്ശേരി പുലാശ്ശേരികുന്നത്ത് വീട്ടില്‍ നാരായണന്‍കുട്ടി(76) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. പാചക വാതക സിലിണ്ടര്‍ തുറന്ന് കുഴല്‍ ശരീരത്തിലേക്ക് ചേര്‍ത്ത് വച്ചാണ് തീ കൊളുത്തിയതെന്നാണ് വിവരം. പുലര്‍ച്ചെ തീയും പുകയും കണ്ടതിനെ തുടര്‍ന്ന് അയല്‍വാസികള്‍ വീട്ടില്‍ എത്തിയപ്പോഴാണ് വെന്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ സാമ്പത്തിക പ്രശ്‌നങ്ങളോ നാരായണന്‍കുട്ടിക്കില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. വിവരത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.








