കാസര്‍കോട്: എംഡിഎംഎയുമായി യുവാവിനെ ബദിയഡുക്ക പൊലീസ് അറസ്റ്റു ചെയ്തു. നെക്രാജെ, ചെര്‍ളടുക്കയിലെ സിഎം അബ്ദുല്‍ ജവാദി(28)നെയാണ് ബദിയഡുക്ക എസ്‌ഐ ടി. രൂപേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഇന്നലെ (തിങ്കള്‍) രാത്രി ഒന്‍പതുമണിയോടെ നെക്രാജെ, ചെന്നടുക്കയില്‍ വച്ച് 0.49ഗ്രാം എംഡിഎംഎയുമായാണ് ഇയാളെ അറസ്റ്റു ചെയ്തതെന്നു പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തില്‍ എഎസ്‌ഐ എം ശശിപ്രസാദ്, സിവില്‍ പൊലീസ് ഓഫീസര്‍ കെ. അജീഷ് എന്നിവരും ഉണ്ടായിരുന്നു.







