പ്രശസ്ത തെയ്യം കലാകാരനും ഫോക് ലോർ അവാർഡ് ജേതാവുമായ ബി എം അമ്പു പണിക്കർ അന്തരിച്ചു

കാസർകോട്: പ്രശസ്ത തെയ്യം കലാകാരൻ വാവടുക്കത്തെ ബി എം അമ്പു പണിക്കർ (90) അന്തരിച്ചു. തെയ്യം കലയുടെ കുലപതിയായിരുന്നു. സർക്കാർ ഫ്ലോക്ലോർ അവാർഡ് നൽകി ആദരിച്ചിരുന്നു. ഉത്തര കേരളത്തിൽ നിരവധി തെയ്യക്കോലങ്ങളെ കെട്ടിയാടിയിരുന്നു. കഴിഞ്ഞ അറുപത്തിയഞ്ച് വര്‍ഷത്തോളം നിരവധി ക്ഷേത്രങ്ങളിലും കാവുകളിലും പള്ളിയറകളിലും തറവാട്ട് മുറ്റങ്ങളിലും നിറഞ്ഞാടി. മുഖത്തെഴുത്തിലും തോറ്റംപാട്ടിലും തെയ്യ ചമയങ്ങളിലും കണ്ണേറ് പാട്ടിലും നാട്ടറിവുകളിലും അപാര പാണ്ഡിത്യമുണ്ടായിരുന്നു. വാവടുക്കം വിഷ്ണു വാഴുന്നവരുടെ കയ്യില്‍ നിന്ന് പട്ടും വളയും വാങ്ങി. ചിറക്കല്‍ തമ്പുരാനില്‍ നിന്ന് പണിക്കര്‍ എന്ന ആചാരം കൊണ്ടലങ്കരിക്കുന്ന വിളിപ്പേര് സ്വീകരിച്ചു. സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ 9 ന്. ഭാര്യ: ശാന്ത വാവടുക്കം. മക്കൾ: ജ്യോതി കുണ്ടംകുഴി, ദിലീപ് വാവടുക്കം, പുരുഷു പണിക്കർ, പ്രവീൺ പണിക്കർ, അനിൽ പണിക്കർ, നിഷ (കുഞ്ഞിമംഗലം), ശ്രീജ അതിയടം. മരുമക്കൾ: അംബിക (കാസർകോട്), സരിത (കാങ്കോൽ), വിഷ്ണുമായ (ഇടപ്പണി), അജിഷ (കൂടാളി), ദിനേശൻ (കുഞ്ഞിമംഗലം), ബൈജു( അതിയടം), പരേതനായ പ്രഭാകരൻ പുതിലോട്. സഹോദരങ്ങൾ: പരേതനായ രാമൻ മീങ്ങുന്നോൻ (ബേഡകം ) കൃഷ്ണൻ വാഗവതർ (കുണ്ടംകുഴി), മാണി മാക്കം (പാക്കം).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page