എംഡിഎംഎ സൂക്ഷിക്കാന്‍ പുസ്തകങ്ങള്‍ക്കിടയില്‍ രഹസ്യഅറ; ലഹരി വിരുദ്ധ സംഘടന സംസ്ഥാന പ്രസിഡണ്ട് അറസ്റ്റില്‍

പത്തനംതിട്ട: ലഹരിവിരുദ്ധ സംഘടനയുടെ യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ട് എംഡിഎംഎയുമായി അറസ്റ്റില്‍. എഴുമറ്റൂര്‍, കൈമല പുത്തന്‍പുരയ്ക്കല്‍ ഷര്‍ഫിന്‍ സെബാസ്റ്റ്യ(25)നെയാണ് ജില്ലാ ഡാന്‍സാഫ് ടീം അറസ്റ്റു ചെയ്തത്. ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ ഇയാളുടെ വീട്ടില്‍ എത്തിയ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് പുസ്തകങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയ രഹസ്യ അറയില്‍ നിന്നു 1.590 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. തുടര്‍ന്നാണ് ഷര്‍ഫിനെ അറസ്റ്റു ചെയ്തത്. ആന്റി ഡ്രഗ്‌സ് മൂവ്‌മെന്റ് ഇന്‍ നേഷന്‍ എന്ന സംഘടനയുടെ യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ടാണ് ഷെര്‍ഫിന്‍. ഇത് സംബന്ധിച്ച തിരിച്ചറിയല്‍ കാര്‍ഡും വീട്ടില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് കണ്ടെത്തി. ഷര്‍ഫിനെതിരെ പാലാരിവട്ടം, എറണാകുളം ടൗണ്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ മയക്കുമരുന്നു കേസുകളും കോയിപ്ര പൊലീസ് സ്റ്റേഷനില്‍ സ്ത്രീകളെ ആക്രമിച്ചത് ഉള്‍പ്പെടെ രണ്ടു കേസുകള്‍ ഉള്ളതായും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി പറഞ്ഞു. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page