ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി രക്ഷിതാക്കള്‍

കാസര്‍കോട്: നെല്ലിക്കുന്ന് എ.യു.എ.യു.പി. സ്‌കൂളില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ”തൂഫാന്‍” പരിപാടിയില്‍ രക്ഷിതാക്കളും പങ്കാളികളായി. പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ലഹരിവിരുദ്ധ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചു.
പി.ടി.എ പ്രസിഡന്റ് മുസമ്മില്‍ എസ്.കെ. ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സുഭദ്ര കെ.എന്‍ അധ്യക്ഷത വഹിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞയും ഒപ്പുശേഖരണവും നടത്തി. ഖമറുദ്ദീന്‍ തായല്‍, ദീപ്തി ജോണ്‍, ജയശ്രീ, ജ്യോതി കെ., ഫൈസല്‍ എന്‍.എ., മുഹമ്മദ് നാസിം, അഷ്‌റഫ്, മൊയ്ദീന്‍ കുഞ്ഞി എ., ആതിര, രമ്യ ടി. പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കൊറോണ കാലത്ത് ബേക്കലിൽ ലോക്ക് ഡൗണ്‍ ഉത്തരവ് ലംഘിച്ച് പിക്കപ്പില്‍ 6 കിലോ കഞ്ചാവ് കടത്തിയ കേസ്; കാഞ്ഞങ്ങാട് സ്വദേശികളായ പ്രതികള്‍ക്ക് ഒരു വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ
Scroll to top

You cannot copy content of this page