12 വയസുള്ള ആണ്‍കുട്ടിയെ പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; ജുവനൈല്‍ ഹോമിലെ കെയര്‍ടേക്കര്‍ അറസ്റ്റില്‍

കോഴിക്കോട്: ജുവനൈല്‍ ഹോമിലെ കെയര്‍ടേക്കര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. വെള്ളിമാടുകുന്ന് സര്‍ക്കാര്‍ ജുവനൈല്‍ ഹോമിലെ അന്തേവാസിയായിരുന്ന 12 വയസ്സു പ്രായമുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. മൂഴിക്കല്‍ ചെലവൂര്‍ പാറങ്ങോട്ട് വീട്ടില്‍ പി അയൂബിനെ(58)യാണ് ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിക്കും മാർച്ചിനുമിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൗൺസിലങ്ങിനിടെ കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയതോടെ പ്രതി ഒളിവിൽ പോയി. അയൂബിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ കോടതിക്കു മുന്‍പാകെ കീഴടങ്ങുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു. 12 വയസ്സുകാരനെ സ്ഥാപനത്തില്‍ വച്ച് പലതവണ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കി എന്നാണ് കേസ്. സ്ഥാപനത്തിലെ മറ്റ് കുട്ടികളെ ഇത്തരത്തിലുള്ള പീഡനങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ടോ എന്നുള്ളകാര്യത്തിലുൾപ്പെടെ അന്വേഷണം നടന്നുവരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page