കാസര്‍കോട്: യുവതിയെ വീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നെക്രാജെ ,ചാണ്ടി മൂലയിലെ ശങ്കരയുടെ ഭാര്യ ചിത്രകല (41)യാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് ചിത്രകലയെ കുളിമുറിയില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഉടന്‍ താഴെ ഇറക്കി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം തുടങ്ങി.
പരേതനായ രാമപാട്ടാളി- പരമേശ്വരി ദമ്പതികളുടെ മകളാണ്. മക്കള്‍: പ്രത്യുഷ്, പ്രഖ്യാത്. സഹോദരങ്ങള്‍: വിജയ, ശ്രീകാന്ത്, ഹരിശ്ചന്ദ്ര.







