കുമ്പള: കുമ്പള പഞ്ചായത്തിലും മഞ്ചേശ്വരം മേഖലയിലും ജനപ്രതിനിധികൾക്കു ഇതെന്തു പറ്റിയെന്നു അണികൾ അമ്പര ക്കുന്നു.ഇവിടെ ഇപ്പോൾ റീൽസ്
പ്രളയമായിരിക്കുന്നെന്നു ലീഗ് പ്രവർത്തകർ പരിഭ്രമിക്കുന്നു. ജനപ്രതിനിധികൾ റീൽസ് കളിയിൽ മയങ്ങിയെന്നു അവർ സഹതപിക്കുന്നു.

വികസന കാര്യത്തെ ക്കുറിച്ച് ചോദിച്ചാൽ ജനപ്രതിനിധികൾക്ക് മിണ്ടാട്ടമില്ലാ തായിക്കഴിഞ്ഞെന്നു അറിയിപ്പിൽ പറഞ്ഞു.പ്രശ്നം കുമ്പള ലീഗിൽ പുതിയ വിവാദത്തിനു തിരികൊളുത്തിക്കഴിഞ്ഞു.”ഞാൻ ഏറ്റെടുക്കുവാൻ പോകുന്ന ഉത്തരവാദിത്വം സത്യസന്ധവും നിഷ്പക്ഷവും നീതിപൂർവ്വവും പക്ഷപാതരഹിതമായും കൃത്യമായി നിർവഹിക്കുമെന്ന് ” സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ പഞ്ചായത്ത് പ്രസിഡന്റിനും മെമ്പർമാർക്കും വികസന കാര്യത്തിലും ജനകീയ പ്രശ്ന ങ്ങളിലും തീരെ താൽപ്പര്യമില്ലെന്ന് ലീഗ് പ്രവർത്തകർ പറഞ്ഞു.
എല്ലാവരും റീൽസിൻ്റെ പിന്നാലെയാണെന്നു വ്യാപക പരാതി ഉയർ ന്നു കഴിഞ്ഞു.
കുമ്പള പഞ്ചായത്ത് പ്രസിഡൻ്റിൻ്റേതായി ദിവസവും രണ്ട് മൂന്നും റീലുകൾ വരുന്നു – പ്രവർത്തകർ ചൂണ്ടിക്കാട്ടി.റീൽസിൻ്റെ കാര്യത്തിൽ ഇവിടെ എല്ലാ പഞ്ചായത്ത് പ്രസിഡൻ്റുമാരും മത്സരത്തിലാണ്.
വാർഡ് മെംബർമാരും റീൽസിൻ്റെ പിന്നാലെയാണ്.
സർക്കാരിൻ്റെ പരിപാടികളും, ഗ്രാമസഭാ യോഗങ്ങളും റീലായി പുറത്ത് വരുന്നതല്ലാതെ കുമ്പളയിൽ എന്ത് വികസനമാണ് ഇക്കാലയളവിൽ ഉണ്ടായതെന്നു നാട്ടുകാരും ചോദിക്കുന്നു .
പുലിയായി വന്നവർ എലിയായി മാറിയെന്നും പരിഹാസമുണ്ട്.
കഴിഞ്ഞ ഭരണ സമിതി നടപ്പാക്കിയ ട്രാഫിക് പരിഷ്ക്കരണത്തെ ചിലരുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി അട്ടിമറിച്ച സംഭവം കുമ്പള ലീഗിൽ വലിയ കലഹങ്ങൾ ഉയർത്തു മ്പോൾ ഇതൊന്നും കണ്ടില്ല,
കേട്ടില്ല എന്ന ഭാവത്തിലാണ് കുമ്പളയിലെ ഉത്തരവാദപ്പെട്ട ജനപ്രതിനിധികളുടെ ” റീൽ അഭ്യാസ”മെന്നു അറിയിപ്പിൽ പറയുന്നു.
കുമ്പളയിൽ പഞ്ചായത്ത് എടുത്ത തീരുമാനങ്ങൾ നടപ്പിലാകുന്നില്ല. മാസങ്ങളായി പരാതി ഉന്നയിക്കുന്ന വ്യാപാരികൾ
സഹികെട്ട് തങ്ങളുടെ ദുരിതം വിളിച്ചോതി തെരുവിലിറങ്ങിയത് കഴിഞ്ഞ ദിവസമാണ്.
ബസ്റ്റാൻ്റ് നിർമാണം ഉടൻ തുടങ്ങുമെന്ന് പറഞ്ഞവർ ഇപ്പോൾ കൈമലർത്തുകയാണെ ന്നും പരാതിക്കാർ പറയുന്നു.
കഴിഞ്ഞ ഭരണ സമിതി സ്വപ്ന പദ്ധതിയായി
പണി പൂർത്തിയാക്കിയ ആധുനിക രീതിയിലുള്ള മത്സ്യമാർക്കറ്റും, വഴിയോര വിശ്രമകേന്ദ്രവും ഉദ്ഘാടനം നടത്തി തുറന്ന് കൊടുക്കാൻ പോലും ഏഴ് മാസം കഴിഞ്ഞ ഭരണ സമിതിക്ക് കഴിയാത്തത് വലിയ നാണക്കേടാണ്.
അതേസമയം കോടികണക്കിന് രൂപയുടെ ഹൈമാസ്റ്റും, തെരുവ് വിളക്കുകളുംതിരക്കിട്ടു സ്ഥാപിക്കുന്നുണ്ട്.
ആൾ താമസമില്ലാത്ത കാടുകൾക്ക് സമീപത്ത് വരെ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചതായി പരാതിയുണ്ട്.
ലൈറ്റുകൾ മാത്രം സ്ഥാപിക്കാൻ എന്തേ ഇത്ര താൽപ്പര്യമെന്നും നാട്ടുകാർ ചോദിച്ച് തുടങ്ങിയെന്നു ലീഗ് അണികൾ പറയുന്നു.
ഇന്ന് മുതൽ ലൈറ്റ് ഉദ്ഘാടനത്തിൻ്റെ റീൽസ് കണ്ടു തുടങ്ങാമെന്ന് നാട്ടുകാർ ആശ്വാസം പ്രകടിപ്പിക്കുന്നു .
റീലിൽ കളിക്കുന്ന ജനപ്രതിനിധികൾക്ക് പൂട്ടിടണമെന്ന് ലീഗിൽ തന്നെ അഭിപ്രായമുണ്ട്-പരാതിക്കാർ പറയുന്നു.







